കേരളം

kerala

ETV Bharat / business

പ്രതിസന്ധിയെ നേരിട്ട് ഇന്ത്യൻ ടെലികോം മേഖല - വോഡഫോൺ-ഐഡിയ

1 ജിഗാബൈറ്റ് (ജിബി) മൊബൈൽ ഡാറ്റക്ക് 0.26 യുഎസ് ഡോളറാണ് ഇന്ത്യയിലെ നിരക്ക്. യുഎസിൽ ഇത് 12.37 യുഎസ് ഡോളറും യുകെയിൽ 6.66 ഡോളറുമാണ്. 2019ൽ ഇന്ത്യ ലോകത്തിലെ ഏറ്റവും കുറഞ്ഞ ടെലികോം താരിഫ് നിരക്കുള്ള രാജ്യമായി ഉയർന്നു. അതിവേഗം വളരുന്ന ടെലികോം വിപണി കൂടിയായിരുന്നു ഇന്ത്യ.

World's cheapest, biggest telecom market faces life-threatening crisis
പ്രതിസന്ധിയെ നേരിട്ട് ഇന്ത്യൻ ടെലികോം മേഖല

By

Published : Dec 25, 2019, 7:05 PM IST

ന്യൂഡൽഹി:ലോകത്തിലെ ഏറ്റവും വലുതും നിരക്ക് കുറഞ്ഞതും അതിവേഗം വളരുന്നതുമായ ഇന്ത്യയുടെ ടെലികോം മേഖല കോടിക്കണക്കിന് രൂപയുടെ ബാധ്യതയില്‍. ഇതിനകം നിരക്ക് വർധനയിലെ മൽസരം ടെലികോം വ്യവസായത്തെ പ്രതിസന്ധിയിലെത്തിക്കുകയും നഷ്ടത്തിലാവുകയും നിരവധി ഓപ്പറേറ്റർമാര്‍ വിപണിയിൽ നിന്ന് പുറത്താവുകയും ചെയ്തു.

1 ജിഗാബൈറ്റ് (ജിബി) മൊബൈൽ ഡാറ്റക്ക് 0.26 യുഎസ് ഡോളറാണ് ഇന്ത്യയിലെ നിരക്ക്. യുഎസിൽ ഇത് 12.37 യുഎസ് ഡോളറും യുകെയിൽ 6.66 ഡോളറുമാണ്. 2019ൽ ഇന്ത്യ ലോകത്തിലെ ഏറ്റവും കുറഞ്ഞ ടെലികോം താരിഫ് നിരക്കുള്ള രാജ്യമായി ഉയർന്നു. അതിവേഗം വളരുന്ന ടെലികോം വിപണി കൂടിയായിരുന്നു ഇന്ത്യ.

എന്നാൽ 2016 ജിയോ ആരംഭിച്ചതിനുശേഷം ഉണ്ടായ നിരക്ക് വർധനയിലെ മൽസരം ഈ മേഖലയെ പ്രതിസന്ധിയിലാക്കി. ടെലികോം ഇതര വരുമാനം കൂടി കണക്കിലെടുത്ത് കമ്പനികൾ നിയമപ്രകാരമുള്ള കുടിശികയായി 1.4 ലക്ഷം കോടി രൂപ സർക്കാരിലേക്ക് അടക്കണമെന്ന് ഒക്ടോബർ ഇരുപത്തിനാലിന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത് രാജ്യത്തെ രണ്ടാമത്തെ വലിയ ടെലകോം ദാതാക്കളായ വോഡഫോൺ-ഐഡിയ അടച്ചുപൂട്ടുമെന്ന് സ്ഥിതിയിലെത്തിച്ചു.

ഏഴോളം ദാതാക്കളുണ്ടായിരുന്ന ടെലകോം വ്യവസായമിന്ന് വെറും മൂന്ന് സ്വകാര്യ കമ്പനികളും ഒരു സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയും മാത്രമായി ചുരുങ്ങുന്ന അവസ്ഥയിലാണ്. വോഡഫോൺ-ഐഡിയാണ് നിലവിൽ ഏറ്റവും പ്രതിസന്ധി നേരിടുന്നത്.

പഴയതും പുതിയ ഓപ്പറേറ്ററും തമ്മിലുള്ള വാക്കു തർക്കങ്ങളും ടെലികോം മേഖലയിലുണ്ടായി. അംബാനിയുടെ ജിയോ അഴിച്ചുവിട്ട മത്സരത്തിൽ സുനിൽ ഭാരതി മിത്തലിന്‍റെയും കുമാർ മംഗലം ബിർലയുടെയും വോഡഫോൺ-ഐഡിയക്ക് കനത്ത പ്രഹരമേറ്റു. ജിയോ വോഡഫോൺ-ഐഡിയയുടെ ഉപയോക്തൃ അടിത്തറ ഇളക്കി. എയർടെല്ലും വോഡ-ഐഡിയയും റെക്കോഡ് സാമ്പത്തിക നഷ്‌ടം രേഖപ്പെടുത്തിയെങ്കിലും ഏറ്റവും കൂടുതൽ ഉപഭോക്താക്കളുടെ റേക്കോഡുമായി ജിയോ വിപണിയെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു.

എന്നാൽ ഈ മേഖലയിൽ സർക്കാരിനുള്ള പ്രാതിനിധ്യം വർധിച്ചു. ടെലികോം കമ്പനികൾക്ക് സ്പെക്‌ട്രം കുടിശിക അടക്കാൻ രണ്ടുവർഷ കാലാവധി നീട്ടിയത് വഴി ഈ മേഖല കുത്തകയാകുന്നത് ഒഴിവാക്കാൻ സർക്കാരിനായി. മൂന്ന് ഓപ്പറേറ്റർമാരും താരിഫ് ഉയർത്തിക്കൊണ്ട് നിരക്കിലെ മൽസരം അവസാനിപ്പിച്ചതായി സൂചന നൽകി. അടുത്തിടെ പ്രഖ്യാപിച്ച നിരക്ക് വർധന ഇന്ത്യയിൽ ഉയർന്ന ഡാറ്റ ഉപഭോഗമുള്ളതിനാൽ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് വ്യവസായികൾ.

ക്രമീകരിച്ച മൊത്ത വരുമാനം സംബന്ധിച്ച സുപ്രീംകോടതി വിധിയെത്തുടർന്ന് സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ 23,045 കോടി രൂപയുടെ അറ്റ ​​നഷ്‌ടമാണ് എയർടെൽ രേഖപ്പെടുത്തിയത്. പലിശയും പിഴയും എഴുതിത്തള്ളുന്നതിനായി എയർടെലും വോഡഫോൺ ഐഡിയയും സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്, കൂടാതെ സുപ്രീം കോടതിയിൽ അവലോകന ഹർജിയും ഫയൽ ചെയ്‌തു. ഈ വർഷം സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനികളായ എംടിഎൻ‌എൽ, ബി‌എസ്‌എൻ‌എൽ എന്നിവക്ക് 69,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജിന് സർക്കാർ അടുത്തിടെ അനുമതി നൽകിയിരുന്നു.

ടെലകോം മേഖലയുടെ പ്രവർത്തനക്ഷമതക്കായി ഒരു അടിസ്ഥാന നിരക്ക് വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ടെലകോം അതോറിറ്റി അടിസ്ഥാന നിരക്ക് നിശ്ചയിക്കുമെന്ന പ്രതീക്ഷയിലാണ് ടെലകോം വ്യവസായ രംഗത്തെ പ്രതിസന്ധി നേരിടുന്ന കമ്പനികൾ.

ABOUT THE AUTHOR

...view details