കയറ്റുമതികള്‍ വർധിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകബാങ്കും അന്താരാഷ്ട്ര തൊഴില്‍ സംഘടനയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
കയറ്റുമതി വര്‍ധിപ്പിച്ചാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്ന് ലോകബാങ്ക് - കയറ്റുമതി
കയറ്റുമതികള്‍ വര്‍ധിപ്പിക്കുന്നത് രാജ്യത്തെ ആളോഹരി വരുമാനം കൂട്ടാനും തെക്കേ ഏഷ്യയിലെ വ്യാപാരങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനും സഹായിക്കും. ഉയര്‍ന്നു വരുന്ന ജനസംഖ്യാ നിരക്കാണ് ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാകാനുള്ള പ്രധാന കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
കയറ്റുമതികള്‍ വര്‍ധിപ്പിക്കുന്നത് വഴി രാജ്യത്തെ ആളോഹരി വരുമാനം കൂടുമെന്നും തെക്കേ ഏഷ്യയിലെ വ്യാപാരങ്ങൾക്ക് നേട്ടമുണ്ടാക്കാൻ സഹായകമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ വിദഗ്ദ തൊഴിലാളികളും, നഗരപ്രദേശവാസികളും, പുരുഷതൊഴിലാളികളുമായിരിക്കും. ഗ്രാമപ്രദേശവാസികള്‍ക്കും ഇതിലൂടെ ചെറിയതോതില്‍ ഗുണം ലഭിക്കുന്നതാണ് തദ്ദേശീയ വ്യവസായങ്ങള്‍ക്കും ഇവ ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉയര്‍ന്നു വരുന്ന ജനസംഖ്യാ നിരക്കാണ് ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാകാനുള്ള പ്രധാന കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ 2012 മുതല്‍ 2017 വരെയുള്ള വര്‍ഷത്തിനിടെ 55.8 ശതമാനമുണ്ടായിരുന്ന ആഭ്യന്തര ഉല്‍പാദനം 41.1 ശതമാനമായി കുറഞ്ഞു എന്നും റിപ്പോര്‍ട്ടിൽ പറയുന്നു. നിലവില്‍ ഇന്ത്യയിലെ കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്നത് തൊഴിലാളികള്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ ലഭിക്കാത്ത രാസവസ്തുക്കളുടേയും, ലോഹങ്ങളുടേയും വ്യവസായമാണ്. ഈ നയത്തില്‍ മാറ്റം വരുത്തണമെന്നും ലോകബാങ്ക് നിര്‍ദേശിക്കുന്നു.