കേരളം

kerala

ETV Bharat / business

വ്യാപാരികളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സംവിധാനവുമായി ഫോണ്‍ പേ - ഫോൺപേ എടിഎം വാർത്തകൾ

ഫോണ്‍ പേ എടിഎം എന്ന സംവിധാനത്തിലൂടെ ഒരാള്‍ക്ക് വ്യാപാരിയില്‍ നിന്നും ആയിരം രൂപ വരെ പിന്‍വലിക്കാം

Withdraw cash from your neighbourhood shop with PhonePe ATM
'ഫോൺപേ എടിഎം' സംവിധാനവുമായി ഫോൺ പേ

By

Published : Jan 23, 2020, 5:05 PM IST

ബെംഗളൂരു:പണം ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് അംഗീകൃത വ്യാപാരികളില്‍ നിന്ന് തൽക്ഷണം പണം നേടാൻ സഹായിക്കുന്ന 'ഫോൺപേ എടിഎം' എന്ന സംവിധാനവുമായി ഫോൺപേ. ഡൽഹിയിൽ ആരംഭിച്ച ഫോൺപേ എടിഎം വഴി ഒരു ഉപയോക്താവിന് ഒരു ദിവസം കച്ചവടക്കാരിൽ നിന്ന് 1,000 രൂപ വരെ ലഭിക്കും. ഫോൺ പേയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള വ്യാപാരിയുടെ നമ്പറിലേക്ക് ഉപഭോക്താവ് തുക അയച്ച് ഇവരിൽ നിന്ന് പണം നേരിട്ട് കൈപറ്റുന്നതാണ് രീതി. ഇത് വഴി വ്യാപാര സ്‌ഥാപനം ഫോൺ പേയുടെ എടിഎം ആയി പ്രവർത്തിക്കും. ഈ സേവനത്തിന് ഉപഭോക്താക്കളിൽ നിന്നോ ​​കച്ചവടക്കാരിൽ നിന്നോ യാതൊരു നിരക്കും ഈടാക്കില്ല.

ABOUT THE AUTHOR

...view details