കേരളം

kerala

ETV Bharat / business

ഉയർന്ന ക്വാളിറ്റിയില്‍ വീഡിയോകൾ അയക്കാം; പുതിയ ഫീച്ചറുമായി വാട്‌സാപ്പ് - Whatsapp video quality feature

ഉപയോക്‌താകൾക്ക് വാട്‌സ് ആപ്പില്‍ ഇനി വീഡിയോ ക്വാളിറ്റി തെരഞ്ഞെടുക്കാം. ഫീച്ചർ ആൻഡ്രോയ്‌ഡ് ബീറ്റ വേർഷനില്‍ ലഭ്യമാണ്.

വാട്‌സാപ്പ്  വാട്‌സാപ്പ് വീഡിയോ ക്വാളിറ്റി  വാട്‌സാപ്പ് ഫീച്ചർ  വാട്‌സാപ്പ് ക്വാളിറ്റി വീഡിയോ  Whatsapp  Whatsapp high video quality  Whatsapp video quality feature  Whatsapp view once
ഉയർന്ന ക്വാളിറ്റിയില്‍ വീഡിയോകൾ

By

Published : Jul 3, 2021, 10:43 AM IST

വാട്‌സ്‌ ആപ്പ് ഉപയോക്‌താക്കൾക്കിടെയില്‍ ഏറ്റവും കൂടുതല്‍ ഉയരുന്ന പരാതിയാണ് വാട്‌സാപ്പിലൂടെ അയക്കുന്ന വീഡിയോകൾക്ക് ക്വാളിറ്റി പോരാ എന്നത്. എന്നാല്‍ ഈ പരാതിക്ക് വാട്‌സ് ആപ്പ് പരിഹാരം കണ്ടെത്തിയിരിക്കുകയാണെന്നാണ് സൈബർ ലോകത്തെ പുതിയ റിപ്പോർട്ടുകൾ. വാട്‌സ് ആപ്പിലൂടെ അയക്കുന്ന വീഡിയോകളുടെ ക്വാളിറ്റി ഉപയോക്‌താകൾക്ക് തന്നെ തീരുമാനിക്കാവുന്ന പുതിയ ഫീച്ചർ ആൻഡ്രോയ്‌ഡ് ബീറ്റ വെർഷനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉൾപ്പെടുത്തിയിരിക്കുകയാണ് വാട്‌സാപ്പ്.

നിലവില്‍ വാട്‌സ് ആപ്പിലൂടെ ഹൈ-ക്വാളിറ്റി വീഡിയോകൾ അയക്കുമ്പോൾ കംപ്രസ് ചെയ്‌ത് കുറഞ്ഞ ക്വാളിറ്റിയിലാണ് ലഭിക്കുക. 16 എംബിയില്‍ കുറഞ്ഞ ഫയലുകൾ മാത്രമേ നിലവില്‍ പങ്കുവെക്കാനാകൂ. എന്നാല്‍ പുതിയ ഫീച്ചർ പ്രകാരം 4K റെസല്യൂഷനിലുള്ള വീഡിയോകൾ വരെ ഉപയോക്‌താകൾക്ക് അയക്കാനാകും.

വിഡിയോ ക്വാളിറ്റി സ്വയം തെരഞ്ഞെടുക്കാം

പുതിയ ഫീച്ചറിലൂടെ വാട്‌സ് ആപ്പ് ഉപയോക്‌താക്കൾ അവരുടെ ഫോണിലുള്ള വീഡിയോ മറ്റൊരാളിലേക്ക് അയക്കാനായി കോൺടാക്‌ട് തെരഞ്ഞെടുക്കുമ്പോൾ മൂന്ന് ഓപ്‌ഷനുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഒന്നാമത്തേത് ഓട്ടാമാറ്റിക് സംവിധാനമാണ്. ഇതിലൂടെ വാട്‌സ്‌ ആപ്പ് തന്നെ അല്‍ഗൊരിതം ഉപയോഗിച്ച് വീഡിയോ കംപ്രസ് ചെയ്‌തുള്ള ക്വാളിറ്റിയില്‍ വീഡിയോ സ്വീകരിക്കുന്ന വ്യക്തിയിലേക്ക് എത്തുന്നു.

വീഡിയോ ക്വാളിറ്റി ഓപ്‌ഷൻ

ഹൈ-ക്വാളിറ്റിയില്‍ വീഡിയോ അയക്കാം

രണ്ടാമത്തെ ഓപ്‌ഷനായ 'ബെസ്റ്റ് ക്വാളിറ്റി' തെരഞ്ഞെടുത്താല്‍ ലഭ്യമായതില്‍ ഏറ്റവും നല്ല ക്വാളിറ്റിയിലായിരിക്കും വാട്‌സ് ആപ്പ് വീഡിയോ അയക്കുക. ഉയർന്ന നിലവാരത്തിലുള്ള ഈ ഫയലുകൾക്ക് അയക്കാനായി കൂടുതല്‍ ഡാറ്റയും സമയവും ചെലവാകും. മൂന്നാമത്തെ 'ഡാറ്റ സേവർ' ഓപ്‌ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഏറ്റവും കുറഞ്ഞ ക്വാളിറ്റിയിലായിരിക്കും സ്വീകരിക്കുന്ന ആളിലേക്ക് എത്തുക. ഈ ഫീച്ചർ അടുത്ത അപ്ഡേറ്റിലൂടെ എല്ലാ ഉപയോക്‌താകൾക്കും ലഭ്യാമാകുമെന്നാണ് കരുതുന്നത്.

ചിത്രങ്ങൾ അപ്രതൃക്ഷമാക്കാൻ വ്യൂ വൺസ് ഫീച്ചർ

അതേസമയം ഈ അടുത്ത് ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്കായി ഡിസപ്പിയറിങ് ഫോട്ടോ ഫീച്ചർ വാട്‌സ്‌ ആപ്പ് അവതരിപ്പിച്ചിരുന്നു. 'വ്യൂ വൺസ്' എന്ന പേരിട്ടിരിക്കുന്ന ഈ ഫീച്ചറില്‍ ഒരു ചിത്രം അയച്ച ശേഷം ലഭിക്കുന്ന ആൾ തുറന്ന് കണ്ടുകഴിഞ്ഞ് ഉടൻ തന്നെ ഡിലീറ്റ് ചെയ്യപ്പെടും. എത്ര സമയത്തിനുള്ളില്‍ അപ്രത്യക്ഷമാക്കണമെന്ന് അയക്കുന്ന വ്യക്തിക്ക് തീരുമാനിക്കാം. ചില ആന്‍ഡ്രോയിഡ് വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.

Also Read:വാട്‌സ് ആപ്പ് നിരോധിക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

ABOUT THE AUTHOR

...view details