ഉള്ളിവില കുതിച്ചുയരുമ്പോള്‍ ജനങ്ങള്‍ കണ്ണുനീരണിയുകയാണ്. ഉള്ളി വില 100 രൂപ കടന്നതോടെ സാധാരണ ജനങ്ങള്‍ വലിയ വിഷമത്തിലായിരിക്കുന്നു. ഈ പ്രതിസന്ധി നമ്മുടെ രാജ്യത്തുടനീളവും അയല്‍രാജ്യങ്ങളിലും പ്രകടമാണ്. എന്തുകൊണ്ട് ഈ പ്രതിസന്ധി? എന്തുകൊണ്ട് ഉള്ളിവിലക്കയറ്റം ഇത്രയും നമ്മെ ഭയപ്പെടുത്തുന്നു? എന്താണ് ഈ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത്?
നമ്മുടെ നാട്ടിലെ ഉള്ളി കൃഷി
പ്രതിവര്‍ഷം 1.20 ദശലക്ഷം ഹെക്ടര്‍ സ്ഥലത്താണ് നമ്മുടെ രാജ്യത്ത് ഉള്ളി കൃഷി നടക്കുന്നത്. ഒരു ഹെക്ടറില്‍ 16 ടണ്‍ എന്ന് കണക്കാക്കിയാല്‍ ഏകദേശം 19.40 ദശലക്ഷം ടണ്‍ ഉള്ളി ഓരോ വര്‍ഷവും ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, തെലങ്കാന എന്നിവയാണ് ഉള്ളി ഉല്‍പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയില്‍ മാത്രം ഖാരിഫ് വിളയായി 76,279 ഹെക്ടര്‍ സ്ഥലത്ത് ഉള്ളി കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്‌ച കുര്‍ണൂല്‍ വിപണിയില്‍ ഒരു ക്വിന്‍റല്‍ ഉള്ളിയുടെ വില 10,150 രൂപയായിരുന്നു.
ഉള്ളി ഉപഭോഗം: ഇപ്പോഴത്തെ പ്രശ്‌നം എന്തുകൊണ്ട്?
ഇന്ത്യയില്‍ ശരാശരി ഓരോ പൗരനും 19 കിലോഗ്രാം ഉള്ളി ഉപയോഗിക്കുന്നു. ഉള്ളി കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ള സംസ്ഥാനങ്ങളില്‍ ഇത്തവണ മിതമായ മഴമുതല്‍ കനത്തമഴ വരെ ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ സാധാരണ നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ ഒന്നരമടങ്ങ് അധികം മഴ ലഭിച്ചിട്ടുണ്ട്. ഗുജറാത്തില്‍ രണ്ടിരട്ടിയും മധ്യപ്രദേശില്‍ 70 ശതമാനവും തെലങ്കാനയില്‍ 65 ശതമാനവും അധികം മഴ കിട്ടി. അതിന്‍റെ ഫലമായി ഉള്ളി വിളവില്‍ കനത്ത നഷ്ടം ഉണ്ടായി. ഉള്ളിച്ചെടി മഴയെ അതിജീവിച്ചുവെങ്കിലും വൈകി വിത നടത്തിയ സ്ഥലങ്ങളിലൊന്നും വിളവുണ്ടായില്ല. സാധാരണ വിളവെടുപ്പുകഴിഞ്ഞ് ഒക്ടോബര്‍ ആദ്യവാരത്തോടെ വിപണിയിലെത്തേണ്ടിയിരുന്ന ഉള്ളി ഈ വര്‍ഷം ഇപ്പോഴും കൃഷിയിടത്തില്‍ത്തന്നെ നില്‍ക്കുകയാണ്. അതേസമയം ഉള്ളിയുടെ ആവശ്യം വര്‍ധിച്ചതോടെ വില കുതിച്ചുയരാന്‍ തുടങ്ങി.
എന്താണ് സര്‍ക്കാരിന്‍റെ പങ്ക്?