പ്രീപെയ്ഡ് ഉപഭോക്താക്കള്‍ 1999 രൂപയുടെ ഒരു വര്‍ഷത്തെ പ്ലാന്‍ അവതരിപ്പിച്ച് ടെലികോം കമ്പനിയായ വോഡാഫോണ്‍. കഴിഞ്ഞ മാസം അവതരിപ്പിച്ച 1,499 പ്രീപെയ്ഡ് പ്ലാനിന്‍റെ പുതിയ പതിപ്പാണ് 1999ന്‍റെ പ്ലാന്‍. 365 ദിവസം കാലാവധി വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനില്‍ പ്രാദേശിക, ദേശീയ, റോമിങ് കോളിങിനൊപ്പം 1.5 ജിബി ദൈനംദിന ഡാറ്റ ലഭിക്കുന്നതാണ്.
ഒരു വര്‍ഷത്തെ പുതിയ പ്ലാനുമായി വോഡാഫോണ്‍ - വോഡാഫോണ്‍
365 ദിവസം കാലാവധി വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനില്‍ പ്രാദേശിക, ദേശീയ, റോമിങ് കോളിങിനൊപ്പം 1.5 ജിബി ദൈനംദിന ഡാറ്റയും പ്രതിദിനം 100 സൗജന്യ എസ്എംഎസും ഉണ്ടായിരിക്കും.
വോഡാഫോണ്‍
ഇതിന് പുറമെ പ്രതിദിനം 100 സൗജന്യ എസ്എംഎസും ഉണ്ടായിരിക്കും. നിലവില്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. വൈകാതെ തന്നെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഈ പ്ലാന്‍ അവതരിപ്പിക്കുമെന്ന് വോഡാഫോണ്‍ അറിയിച്ചു. രണ്ട് ദിവസം മുമ്പ് 28 ദിവസത്തേക്ക് 119 രൂപയ്ക്കു പരിധിയില്ലാത്ത ടോക്ക് ടൈം ഓഫറുമായി മറ്റൊരു പ്ലാനും വോഡാഫോണ്‍ അവതരിപ്പിച്ചിരുന്നു.