കേരളം

kerala

ചരക്ക് നീക്കത്തിൽ പുതിയ റിക്കോർഡിട്ട് വിജയവാഡ റെയിൽവെ ഡിവിഷൻ

By

Published : Mar 3, 2021, 4:14 AM IST

ഇക്കഴിഞ്ഞ ഞായറാഴ്‌ച 242 ചരക്ക് ട്രെയിനുകളാണ് വിജയവാഡ ഡിവിഷൻ കൈകാര്യം ചെയ്‌തത്.

Vijayawada Railway Division  Vijayawada Railway Division sets new record in goods shipments  goods shipments  ചരക്ക് നീക്കത്തിൽ പുതിയ റിക്കോർഡിട്ട് വിജയവാഡ റെയിൽവെ ഡിവിഷൻ  വിജയവാഡ.  സൗത്ത് സെൻട്രൽ റെയിൽവെ ഡിവിഷൻ  വിജയവാഡ
ചരക്ക് നീക്കത്തിൽ പുതിയ റിക്കോർഡിട്ട് വിജയവാഡ റെയിൽവെ ഡിവിഷൻ

വിജയവാഡ: ചരക്ക് ട്രെയിനുകൾ കൈകാര്യം ചെയ്യുന്നതിൽ പുതിയ റിക്കോർഡിട്ട് വിജയവാഡ സൗത്ത് സെൻട്രൽ റെയിൽവെ ഡിവിഷൻ. ഇക്കഴിഞ്ഞ ഞായറാഴ്‌ച 242 ചരക്ക് ട്രെയിനുകളാണ് വിജയവാഡ ഡിവിഷൻ കൈകാര്യം ചെയ്‌തത്. ചരക്കുകൾ ഇറക്കാൻ വന്ന 122 ട്രെയിനുകളെയും, ചരക്കുകളുമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പോയ 120 ട്രെയിനുകളെയുമാണ് വിജയവാഡ സെൻട്ര
ൽ റെയിൽവെ ഡിവിഷൻ കൈകാര്യം ചെയ്തത്. മുമ്പത്തെ മികച്ച നേട്ടം 2021 ഫെബ്രുവരി 14 നായിരുന്നു. അന്ന് 222 ട്രെയിനുകളാണ് അന്ന് കൈകാര്യം ചെയ്‌തത്.

ചരക്ക് നീക്കത്തിലൂടെ കോടിക്കണക്കിന് രൂപയാണ് പ്രതിവർഷം ഡിവിഷൻ സമ്പാദിക്കുന്നത്. ഈ നേട്ടത്തിൽ ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) ശ്രീനിവാസ് വിജയവാഡ സീനിയർ ഡിവിഷണൽ ഓപ്പറേറ്റിംഗ് ഓഫീസർ (സീനിയർ ഡിവി‌എം) വി. അഞ്ജനേയുലുവിനെയും കൺട്രോളറുകളെയും സ്റ്റാഫിനെയും പ്രത്യേകം അഭിനന്ദിച്ചു.

ABOUT THE AUTHOR

...view details