കേരളം

kerala

ETV Bharat / business

ഡല്‍ഹി -കത്ര റൂട്ടിലും വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് - train 18

നിലവില്‍ ഡല്‍ഹി -വാരണാസി റൂട്ടില്‍ മാത്രമാണ് നിലവില്‍ വന്ദേഭാരത് സര്‍വ്വീസ് നടത്തുന്നത്.

ഡല്‍ഹി-കത്ര റൂട്ടിലും ട്രെയിന്‍ 18 സര്‍വ്വീസ് നടത്തും

By

Published : Jun 27, 2019, 8:23 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വേഗതയേറിയ വന്ദേഭാരത് എക്സപ്രസ് എന്ന ട്രെയിന്‍ 18 ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലെ കത്രയിലേക്ക് സര്‍വ്വീസ് നടത്തും. വന്ദേഭാരത് എക്സപ്രസ് സര്‍വ്വീസ് നടത്തുന്ന രണ്ടാമത്തെ റൂട്ട് ആയിരിക്കും ഇത്. നിലവില്‍ ഡല്‍ഹി -വാരണാസി റൂട്ടില്‍ മാത്രമാണ് വന്ദേഭാരത് സര്‍വ്വീസ് നടത്തുന്നത്.

എട്ട് മണിക്കൂര്‍ കൊണ്ട് ഡല്‍ഹിയില്‍ നിന്ന് കത്രയില്‍ എത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 130 കിലോ മീറ്റര്‍ വേഗതയില്‍ ട്രെയിന്‍റെ ട്രയല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. അമ്പാല, സനേഹ്വാള്‍, ലുധിയാന, ജമ്മു താവി എന്നിവിടങ്ങളില്‍ മാത്രമാണ് ട്രെയിന് സ്റ്റോപ്പുകളുള്ളത്. രണ്ട് മിനിറ്റ് മാത്രാണ് ഇവിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തിയിടുക.

ABOUT THE AUTHOR

...view details