മുംബൈ: റഷ്യയിലെ പ്രമുഖ എയര്‍ലൈന്‍സ് ഗ്രൂപ്പായ ഉറല്‍ എയര്‍ലൈന്‍സ് ദിവസേന മുംബൈ-മോസ്കോ സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങുന്നു. റഷ്യയിലെ നാലാമത്തെ വലിയ എയര്‍ലൈന്‍സ് ഗ്രൂപ്പാണ് എകറ്ററിന്‍ബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉറല്‍ എയര്‍ലൈന്‍സ്.
മുംബൈ-മോസ്കോ ദിവസേന സര്‍വ്വീസിനൊരുങ്ങി ഉറല്‍ എയര്‍ലൈന്‍സ് - എയര്‍ലൈന്‍സ്
അടുത്ത വര്‍ഷം മാര്‍ച്ചോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് കമ്പനിയുടെ ശ്രമം.
അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാല്‍ ഇന്ത്യയിലേക്ക് തങ്ങളുടെ സര്‍വ്വീസ് വ്യാപിപ്പിക്കുകയാണെന്ന് ഉറല്‍ എയര്‍ലൈന്‍സ് ചാര്‍ട്ടര്‍ സെയില്‍സ് തലവന്‍ മരിയാന ഗലഗുറ പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. സമീപഭാവിയില്‍ തന്നെ സൂചിയിലേക്കും ന്യൂഡല്‍ഹിയിലേക്കും സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുകളുടെ പങ്കാളിത്തവും കമ്പനി തേടുന്നുണ്ട്. നിലവില്‍ മുന്നൂറോളം സ്ഥലങ്ങളിലേക്കാണ് കമ്പനിക്ക് സര്‍വ്വീസുകള്‍ ഉള്ളത്. യൂറോപ്പിലേക്കും ചൈനയിലേക്കുമുള്ള സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും ഗലഗുറ പറഞ്ഞു.