കേരളം

kerala

ETV Bharat / business

ഗതാഗതമേഖലയില്‍ വന്‍പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ

10000 കോടിയുടെ പുതിയ പദ്ധതി. വൈദ്യുത വാഹനങ്ങൾ വ്യാപിപ്പിക്കും.

ഗതാഗതമേഖല

By

Published : Jul 5, 2019, 11:45 AM IST

Updated : Jul 5, 2019, 1:21 PM IST

ന്യൂഡല്‍ഹി: രണ്ടാ മോദി സർക്കാരിന്‍റെ ആദ്യ ബജറ്റില്‍ ഗതാഗത മേഖലയില്‍ വൻ പദ്ധതികൾ. റോഡ്-റെയില്‍-വ്യോമഗതാഗത സംവിധാനങ്ങളെ അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കാനുള്ള പദ്ധതികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഈ വര്‍ഷം 210 കിലോമീറ്റര്‍ മെട്രോ റെയില്‍ പ്രവര്‍ത്തനക്ഷമമായി. മെട്രോ റെയില്‍വെ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കും. വികസനത്തിന് സ്വകാര്യമേഖലയുടെ പ്രാധാന്യം എടുത്ത് പറഞ്ഞ ധനമന്ത്രി വൈദ്യുത വാഹനങ്ങൾ വ്യാപിപ്പിക്കും എന്ന് പ്രഖ്യാപിച്ചു. ഇതിനായി 10000 കോടിയുടെ പുതിയ പദ്ധതി. വൈദ്യുതി വാഹനങ്ങൾ വാങ്ങുന്നവര്‍ക്ക് ആദായനികുതിയിലും ഇളവ് പ്രഖ്യാപിച്ചു.

ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യാന്‍ ഒറ്റ ട്രാവല്‍ കാര്‍ഡ് നടപ്പാക്കും. എല്ലാത്തരം ഗതാഗതമാര്‍ഗങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരും. റെയില്‍വികസനത്തിന് പിപിപി മോഡല്‍ കൊണ്ടുവരുമെന്നും റെയില്‍വികസനത്തിന് വന്‍വിഹിതം നല്‍കും. റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണത്തിനായി വന്‍കിട പദ്ധതിയും നിര്‍മ്മല പ്രഖ്യാപിച്ചു. ദേശീയാ പാതാ അതോറിറ്റിക്ക് 24000 കോടി രൂപ നല്‍കും. പ്രധാനമന്ത്രി സഡക് യോജന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി 1.25 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡ് നവീകരിക്കും. ചരക്ക് ഗതാഗതത്തിന് ജലഗതാഗതം കൂടുതല്‍ ഉപയോഗപ്പെടുത്തും. ഗംഗാനദിയിലൂടെയുള്ള ചരക്ക് ഗതാഗതം 4 ഇരട്ടിയായി ഉയര്‍ത്തും.

Last Updated : Jul 5, 2019, 1:21 PM IST

ABOUT THE AUTHOR

...view details