ന്യൂഡല്‍ഹി: ചെറുകിട വ്യാപാര മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ തൊഴിലില്ലായ്മ പരിഹരിക്കാൻ ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോത്സാഹനം എന്നും പ്രഖ്യാപനം.
ചെറുകിട വ്യാപാര മേഖലയ്ക്ക് ആശ്വാസം - union budget
തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോത്സാഹനം
ചെറുകിട വ്യാപരികള്‍ക്ക് പെന്‍ഷന്‍ ഏൽപ്പെടുത്തും. മൂന്ന് കോടി വ്യാപാരികളെ ഇതില്‍ ഉള്‍പ്പെടുത്തും. ഉദാരവല്‍ക്കരണം ഉയര്‍ത്തും. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് വായ്പ ഇളവ്. ബഹിരാകാശ മേഖലയില്‍ പുതിയ കമ്പനി രൂപീകരിച്ച് ബഹിരാകാശഗവേഷണ നേട്ടങ്ങള്‍ വാണിജ്യവല്‍ക്കരിക്കും. വാണിജ്യകാര്യങ്ങള്‍ കൈകാര്യ ചെയ്യാന്‍ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിലാകും കമ്പനി രൂപീകരിക്കുക. ഭാരത് മാല, സാഗര്‍ മാല ഉഡാര്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപവും നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി കൂട്ടുമെന്നും പ്രഖ്യാപനം.