ബജറ്റ് 2019; പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും
1,05,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിക്കുക.
ബജറ്റ് 2019; പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ അടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. 1,05,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിക്കുക. റെയില്‍വേയുടെ വികസനത്തിനായി പിപിപി മോഡല്‍ നടപ്പിലാക്കുമെന്ന് മന്ത്രി ബജറ്റിലൂടെ അറിയിച്ചു. അതേസമയം മൂലധനം വര്‍ധിപ്പിക്കുന്നതിനും വായ്പ മെച്ചപ്പെടുത്തുന്നതിനുമായി പൊതുമേഖലാ ബാങ്കുകള്‍ക്ക് 70,000 കോടി രൂപ അനുവദിച്ചു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.