ബെംഗളൂരു: ടിവിഎസ് മോട്ടോർ കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ ഇന്ന് വിപണിയിലിറക്കി. 1.15 ലക്ഷം രൂപ വിലയാണ് ഇതിന്‍റെ വില. ഇലക്ട്രിക് വാഹന മേഖലയിലേക്ക് നീങ്ങുന്നതിന്‍റെ ഭാഗമാണിതെന്ന് ടിവിഎസ് മോട്ടോർ കമ്പനി അധികൃതർ അറിയിച്ചു.
ടിവിഎസ് മോട്ടോറിന്‍റെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ - TVS iQube Electric features
കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ജയറാം ഗഡ്‌കരി, ടിവിഎസ് മോട്ടോർ കമ്പനി ചെയർമാൻ വേണു ശ്രീനിവാസൻ എന്നിവർ ചേർന്നാണ് ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലിറക്കിയത്
4.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ടിവിഎസ് ഐക്യുബ് ഇലക്ട്രിക്ക് 78 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്നതാണ്. ഒരു തവണ ചാർജ് ചെയ്‌താൽ 75 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും. 4.2 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്‌കൂട്ടറിന് കഴിയും.
കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ജയറാം ഗഡ്‌കരി, ടിവിഎസ് മോട്ടോർ കമ്പനി ചെയർമാൻ വേണു ശ്രീനിവാസൻ എന്നിവർ ചേർന്നാണ് ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലിറക്കിയത്.