ഹുവാവേ സ്മാര്‍ട്ട് ഫോണുകള്‍ക്കെതിരായ നടപടിയില്‍ കൂടുതല്‍ വിശദീകരണവുമായി അമേരിക്ക. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര കരാറിന്‍റെ പരിധിയില്‍ പെടുന്നതാണ് ഹുവാവേയുടെ ഉല്‍പന്നങ്ങള്‍. ഇവ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കരാര്‍ പ്രകാരം കമ്പനിക്കെതിരെ നടപടിയെടുക്കുവാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് പറഞ്ഞു.
ഹുവാവേക്കെതിരെയുള്ള നടപടിയില്‍ വിശദീകരണവുമായി ട്രംപ് - അമേരിക്ക
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെതിരെ കരാര്‍ പ്രകാരം നടപടിയെടുക്കാന്‍ അവകാശമുണ്ടെന്നാണ് ട്രംപിന്‍റെ വാദം
ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് കണ്ടാണ് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വുവാവേക്കെതിരെ നടപടി സ്വീകരിച്ചത് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാപാര യുദ്ധത്തിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെയായിരുന്നു ഹുവാവേക്കെതിരെ അമേരിക്ക രംഗത്ത് വന്നത്. കമ്പനിയെ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഹുവാവേ. ഇതേ തുടര്‍ന്ന് അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു.