കേരളം

kerala

ETV Bharat / business

ട്രയംഫിന്‍റെ പുതിയ മോഡലായ ട്രൈഡന്‍റ് 660യുടെ ബുക്കിങ് ആരംഭിച്ചു - ട്രയംഫിന്‍റെ പുതിയ മോഡൽ

പുതുതായി അവതരിപ്പിക്കുന്ന ബൈക്ക് 9,999 രൂപ അടവിൽ വാങ്ങാനുള്ള പദ്ധതിയും ഉപഭോക്താക്കൾക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്

Triumph Trident 660  ട്രയംഫിന്‍റെ പുതിയ മോഡൽ  new model of truimph
ട്രയംഫിന്‍റെ പുതിയ മോഡലായ ട്രൈഡന്‍റ് 660യുടെ ബുക്കിങ് ആരംഭിച്ചു

By

Published : Nov 24, 2020, 5:10 PM IST

ന്യൂഡൽഹി:ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന അവരുടെ പുതിയ റോഡ്‌സ്റ്റർ മോട്ടോർസൈക്കിളായ ട്രൈഡന്‍റ് 660യുടെ ബുക്കിംഗ് ആരംഭിച്ചു. രാജ്യത്തെ റോഡ്‌സ്റ്റർ വിഭാഗത്തിൽ ഏറ്റവും പുതിയതായി വരുന്ന 660 സിസിയുള്ള ബൈക്ക് 50,000 രൂപ നൽകി ബുക്ക് ചെയ്യാം. ഇന്ത്യയിൽ റോഡ്‌സ്റ്റർ വിഭാഗത്തിൽ ട്രയംഫ് ഇതിനകം സ്ട്രീറ്റ് ട്രിപ്പിൾ ആർ‌എസ്, സ്ട്രീറ്റ് ട്രിപ്പിൾ ആർ ബൈക്കുകൾ വിൽക്കുന്നുണ്ട്.

പുതുതായി അവതരിപ്പിക്കുന്ന ബൈക്ക് 9,999 രൂപ അടവിൽ വാങ്ങാനുള്ള പദ്ധതിയും ഉപഭോക്താക്കൾക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫർ പരിമിതമായ കാലയളവിലേക്കാണ്. പ്രീമിയം മിഡിൽവെയ്റ്റ് റോഡ്സ്റ്റർ വിഭാഗത്തിലേക്ക് കടക്കുമ്പോൾ ട്രയംഫ് ട്രൈഡന്‍റ് 660 ഒരു പുതിയ അധ്യായത്തിന്‍റെ തുടക്കമായി അടയാളപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്.

ABOUT THE AUTHOR

...view details