കേരളം

kerala

ETV Bharat / business

ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് തിരിച്ചടിയായി പുതിയ ചട്ടങ്ങള്‍ - ആമസോണ്‍

ഇ-കൊമേഴ്‌സ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതോടെ പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് നിരവധി ഉല്‍പ്പന്നങ്ങള്‍ അപ്രത്യക്ഷമായി. ഫെബ്രുവരി ഒന്നുമുതലാണ് പുതിയ നിയമം നിലവില്‍ വന്നത്.

e

By

Published : Feb 2, 2019, 1:32 PM IST

വിദേശ ഓണ്‍ലൈന്‍ സൈറ്റുകളുടെ പ്രത്യക്ഷ വിദേശ നിക്ഷേപ നയങ്ങളിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നിരുന്നത്. എന്നാല്‍ പുതിയ നിയമം അനുസരിച്ച് ബിസിനസ് മോഡലില്‍ മാറ്റം വരുത്താന്‍ സമയം ആവശ്യപ്പെട്ട് ആമസോണും, ഫ്ലിപ്പ്കാര്‍ട്ടും നേരത്തെ രംഗത്ത് വന്നിരുന്നു. നാല് മാസത്തെ സമയമാണ് ആമസോണ്‍ ആവശ്യപ്പെട്ടത്. ഫ്ലിപ്പ്കാര്‍ട്ട് ആറുമാസത്തെ സമയവും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിയമം പ്രാബല്യത്തില്‍ വരുത്തുമെന്ന് സര്‍ക്കാര്‍ ഇരു കമ്പനികളെയും അറിയിച്ചു. തുടര്‍ന്നാണ് ഫെബ്രുവരി ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വന്നത്. ബാറ്ററികള്‍, യുഎസ്ബി ചാര്‍ജിംഗ് കേബിളുകള്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായത്.

ABOUT THE AUTHOR

...view details