ഹൈദരാബാദ്: സ്‌മാർട്ട്ഫോൺ വിപണിയിൽ മുന്നിൽ നിൽക്കുക മാത്രമല്ല ഹെഡ്‌ഫോണുകൾ, പവർ ബാങ്കുകൾ, യുണീക് ഫോണുകൾ എന്നിവയുടെ ഉപയോഗത്തിനായി പണം നിക്ഷേപിക്കുന്നതിലും ഇന്ത്യക്കാർ വളരെയധികം മുന്നിലാണ്. സ്‌ക്രീനിന്‍റെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന സ്‌ക്രീൻ ഗാർഡുകളെക്കുറിച്ചും നമ്മൾ വളരെയധികം ബോധവാന്മാരാണ്. സ്‌ക്രീനിന്‍റെ കേടുപാട്, മോഷണം എന്നിവയ്‌ക്കുള്ള നഷ്‌ടപരിഹാരം സാധാരണ നിരക്കിൽ നൽകുന്ന പുതിയ മൊബൈൽ ഇൻഷുറൻസ് പോളിസികൾ ഇ-കൊമേഴ്‌സ് മേഖല നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. സ്‌മാർട്ട്‌ഫോൺ സുരക്ഷിതമാക്കാൻ പ്രധാനമായും മൂന്ന് പോളിസികളാണുള്ളത്.
1. വാറന്‍റിയുടെ കാലാവധി നീട്ടൽ: എല്ലാ നിർമാണകമ്പനികളും ഒരു വർഷത്തെ വാറന്‍റിയാണ് സാധാരണയായി നൽകുന്നത്. കാലാവധി നീട്ടുന്നതിലൂടെ മൂന്ന് വർഷം വരെ വാറന്‍റി ലഭിക്കും. നിർമാതാക്കളുടെ പക്കൽ നിന്നുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ ഈ പോളിസിയിലൂടെ സാധിക്കും. ഫോണുകൾ മോഷണം പോകുക, പെട്ടെന്നുണ്ടാകുന്ന കേടുപാടുകൾ എന്നിവയൊന്നും ഈ പോളിസിയിൽ ഉൾപ്പെടുത്താൻ സാധിക്കില്ല.