തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം . ജിഎസ്ടി കുടിശ്ശിക അടക്കാന്‍ സാധിക്കാത്തതിനാല്‍ വ്യാപാരി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ സമരത്തിന് ആഹ്വാനം ചെയ്തത്.രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് ആറ് മണി വരെയാണ് സമരം.
സംസ്ഥാനത്ത് അരലക്ഷത്തോളം വ്യാപാരികള്‍ക്ക് 2013 മുതൽ 2018 വരെയുള്ള കാലത്തെ ജിഎസ്ടി കുടിശ്ശിക അടക്കാനുണ്ടെന്ന് കാണിച്ച് സര്‍ക്കാര്‍ നോട്ടീസ് അയച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു.ഇത്തരത്തിൽ 27 ലക്ഷം രൂപ കുടിശ്ശിക ഇനത്തിൽ അടക്കണമെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശിയായ വ്യാപാരിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ കുടിശ്ശിക അടക്കാനാകാത്തതിനാൽ വ്യാപാരി ജീവനൊടുക്കുകയായിരുന്നു.
പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റ് ധർണ്ണ നടത്തും. ബേക്കേഴ്സ് അസോസിയേഷൻ കേരളയും, കേരള സ്ക്രാപ്പ് മർച്ചന്‍റസ് അസോസിയേഷനും, കേരള ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷനുംകടയടപ്പ് സമരവുമായി സഹകരിക്കും.