ഷാങ്ഹായ്: യുഎസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ചൈനയിൽ ആദ്യമായി നിർമ്മിച്ച കാറുകൾ പുറത്തിറക്കി. കമ്പനിയുടെ പുതിയ ഷാങ്ഹായ് പ്ലാന്‍റിൽ ആദ്യത്തെ 15 മോഡൽ കമ്പനി ജീവനക്കാർക്ക് കൈമാറി. ജനുവരിയിൽ ഉപയോക്താക്കൾക്ക് വിതരണം ആരംഭിക്കും.
ചൈനയിൽ നിർമ്മിച്ച കാറുമായി ടെസ്‌ല - എലോൺ മസ്‌ക്ക്
ചൈനയിലെ സാന്നിധ്യം വർദ്ധിപ്പിക്കാനും വ്യാപാര യുദ്ധത്തിന്‍റെ പ്രതികൂല ആഘാതം ലഘൂകരിക്കാനുമുള്ള ഈലോണ്‍ മസ്‌കിന്‍റെ പദ്ധതിയുടെ ഭാഗമായാണ് ചൈനയിലെ നിര്‍മാണ പ്ലാന്‍റ്
ഗിഗാഫാക്‌ടറി ത്രീ നിർമിക്കാനുള്ള കരാർ ഒപ്പുവച്ചതുമുതൽ ചൈന ടെസ്‌ലയെ വളരെയധികം പിന്തുണക്കുകയും ഇത് മേഡ്-ഇൻ-ചൈന മോഡൽ ത്രീ (എംഐസി മോഡൽ 3)ലേക്ക് വ്യാപിപ്പിക്കുകയും സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്‌തിരുന്നു. എംഐസി മോഡൽ ത്രീ കുറഞ്ഞ വിലക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചൈനയിലെ സാന്നിധ്യം വർദ്ധിപ്പിക്കാനും വ്യാപാര യുദ്ധത്തിന്‍റെ പ്രതികൂല ആഘാതം ലഘൂകരിക്കാനുമുള്ള ഈലോണ്‍ മസ്‌ക്കിന്‍റെ പദ്ധതികളുടെ ഭാഗമാണ് ചൈനയിലെ നിർമാണ പ്ലാന്‍റ്. ജർമ്മനിയിലെ ബെർലിന്‍റെ പ്രാന്തപ്രദേശത്ത് യൂറോപ്യൻ ഉൽപ്പാദന കേന്ദ്രം നിർമിക്കാൻ പദ്ധതിയുള്ളതായും നവംബറിൽ ഈലോണ്‍ മസ്‌ക്.