ചെന്നൈ: ഇറക്കുമതി ചെയ്‌ത റോൾസ് റോയ്‌സ് കാറിന്‍റെ പ്രേവേശന നികുതിക്കേസിൽ നടൻ വിജയ് തൽക്കാലം പിഴ അടയ്‌ക്കേണ്ടന്ന് മദ്രാസ് ഹൈക്കോടതി. സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. കാറിന്‍റെ പ്രവേശന നികുതിയുമായി ബന്ധപ്പെട്ട കേസിൽ ഒരു ലക്ഷം രൂപയാണ് പിഴയിനത്തിൽ സിംഗിൾ ബഞ്ച് വിധിച്ചത്.
Read More: 'റീൽ ഹീറോ മാത്രമാകരുത്' ; വിജയ്‌ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി
നികുതി ചുമത്തുന്നത് ചോദ്യം ചെയ്യാൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ടെന്ന് കോടതിയിൽ വിജയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിജയ് നാരായണൻ വാദിച്ചു.