ന്യൂഡൽഹി: ടാറ്റാ സൺസ് വിഷയവുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഉത്തരവിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേറ്റ് കാര്യ മന്ത്രാലയം ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിച്ചു. ടാറ്റാ സൺസിനെ ഒരു പൊതു കമ്പനിയിൽ നിന്ന് സ്വകാര്യ കമ്പനിയാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് "നിയമവിരുദ്ധം" എന്ന വാക്ക് നീക്കി ഭേദഗതി ചെയ്യണമെന്ന ഹർജിയുമായി രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) ആണ് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിച്ചത്.
ടാറ്റാ സൺസ് വിധി; ഭേദഗതി വരുത്തണമെന്ന് ആവശ്യം - ആർഒസി
ടാറ്റാ സൺസിനെ ഒരു പൊതു കമ്പനിയിൽ നിന്ന് സ്വകാര്യ കമ്പനിയാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് "നിയമവിരുദ്ധം" എന്ന വാക്ക് നീക്കി ഭേദഗതി ചെയ്യണമെന്ന ഹർജിയുമായി രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിച്ചു
എൻസിഎൽടിക്ക് മുമ്പായി ആർഒസി തിങ്കളാഴ്‌ച സമർപ്പിച്ച ഹർജിയില്‍ 2020 ജനുവരി രണ്ടിന് വാദം കേൾക്കും. ഹർജിയിൽ ആർഒസി ആക്‌ട് നിയമവിരുദ്ധമല്ലെന്നും കമ്പനി നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമാണെന്നുമാണ് ആർഒസി വാദം. ടാറ്റാ സൺസിന്‍റെ പദവി പരിവർത്തനം ചെയ്യുന്നതിൽ സത്യസന്ധമായിട്ടാണ് പ്രവർത്തിച്ചിരിക്കുന്നതെന്നും ആർഒസി അറിയിച്ചു. ഡിസംബർ പതിനെട്ടിന് പുറത്താക്കപ്പെട്ട സൈറസ് മിസ്‌ത്രിയെ ടാറ്റാ സൺസിന്‍റെ ചെയർമാനായി പുനഃസ്ഥാപിക്കാൻ എൻസിഎൽടി ഉത്തരവിട്ടിരുന്നു. കമ്പനിയെ ഒരു സ്വകാര്യ കമ്പനിയാക്കാൻ അനുവദിക്കുന്നതിനുള്ള രജിസ്‌റ്റർ ഓഫ് കമ്പനി ആക്‌ട് (ആർഒസി) 2013 ലെ കമ്പനി ആക്റ്റിന് ഘടക വിരുദ്ധമാണെന്നും ന്യൂനപക്ഷ അംഗങ്ങളേയും (ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പ്) നിക്ഷേപകരേയും മുൻവിധിയോടെ സമീപിക്കുന്നതും അടിച്ചമർത്തുന്നതുമാണെന്നും എൻസിഎൽടി വ്യക്തമാക്കിയിരുന്നു.