മുംബൈ: ടാറ്റാ മോട്ടോഴ്‌സിന്‍റെ ഇലക്ട്രിക് സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനമായ നെക്‌സോൺ ഇവി ആഭ്യന്തര വിപണിയിലെത്തി. 13.99 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം പാൻ-ഇന്ത്യ) വില. ഒറ്റത്തവണ ചാർജിൽ 312 കിലോമീറ്റർ ദൂരം, ഉയർന്ന വോൾട്ടേജ് സംവിധാനം, അതിവേഗ ചാർജിങ് ശേഷി, വിപുലീകൃത ബാറ്ററി ലൈഫ്, മുൻനിര സുരക്ഷാ സവിശേഷതകൾ എന്നിവയുമായാണ് നെക്‌സോൺ ഇവി വരുന്നത്.
ടാറ്റ മോട്ടോഴ്‌സ് നെക്‌സോൺ ഇവി വിപണിയിൽ
രണ്ട് എസ്‌യുവികൾ, ഒരു ഹാച്ച്ബാക്ക്, ഒരു സെഡാൻ എന്നിവയുൾപ്പെടെ നാല് ഇലക്ട്രിക് വെഹിക്കിൾ (ഇവി) മോഡലുകൾ അടുത്ത 24 മാസത്തിനുള്ളിൽ അവതരിപ്പിക്കാൻ ടാറ്റാ മോട്ടോഴ്‌സ് പദ്ധതിയിടുന്നുവെന്ന് ടാറ്റാ സൺസ് ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ അറിയിച്ചു
ടാറ്റ മോട്ടോഴ്‌സ് നെക്‌സോൺ ഇവി വിപണിയിൽ
സീറോ എമിഷൻ, വത്യസ്‌തമായ ഡ്രൈവിങ്ങ് അനുഭവം എന്നിവ പ്രധാനം ചെയ്യുന്ന നെക്‌സോൺ ഇവി, കട്ടിങ് എഡ്‍ജ് സിപ്‌ട്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. 35ഓളം കണക്‌ടഡ് ഫീച്ചറുകളുമായാണ് നെക്‌സോൺ ഇവി നിരത്തിലെത്തുക. രണ്ട് എസ്‌യുവികൾ, ഒരു ഹാച്ച്ബാക്ക്, ഒരു സെഡാൻ എന്നിവയുൾപ്പെടെ നാല് ഇലക്ട്രിക് വെഹിക്കിൾ (ഇവി) മോഡലുകൾ അടുത്ത 24 മാസത്തിനുള്ളിൽ അവതരിപ്പിക്കാൻ ടാറ്റാ മോട്ടോഴ്‌സ് പദ്ധതിയിടുന്നുവെന്ന് ടാറ്റാ സൺസ് ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അറിയിച്ചു.