കേരളം

kerala

ETV Bharat / business

ടാറ്റാ മോട്ടോഴ്‌സ് വാഹനങ്ങളുടെ വാറന്‍റി കാലാവധി നീട്ടി - Tata Motors extends warranty

ലോക്ക്‌ ഡൗൺ കാലയളവിൽ തീരുന്ന വാഹനങ്ങളുടെ വാറന്‍റി കാലാവധി രണ്ട് മാസത്തേക്ക് ടാറ്റാ മോട്ടോഴ്‌സ് നീട്ടി.

business news  Tata Motors  ടാറ്റാ മോട്ടോഴ്‌സ്  വാഹനങ്ങളുടെ വാറന്‍റി കാലാവധി നീട്ടി  warranty expiring during lockdown  Tata Motors extends warranty  'ടാറ്റ സുരക്ഷ'
ടാറ്റാ മോട്ടോഴ്‌സ് വാഹനങ്ങളുടെ വാറന്‍റി കാലാവധി നീട്ടി

By

Published : Apr 21, 2020, 7:40 PM IST

ന്യൂഡൽഹി: ലോക്ക്‌ ഡൗൺ കാലയളവിൽ വാഹനങ്ങളുടെ വാറന്‍റി തീരുന്ന കാലാവധി നീട്ടിയതായി ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു. ലോകമെമ്പാടുമുള്ള വാണിജ്യ വാഹന ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ടാറ്റാ മോട്ടോഴ്‌സ് കാലാവധി രണ്ട്‌ മാസത്തേക്ക് നീട്ടിയത്. ഉപഭോക്താക്കൾക്കുള്ള സേവന വിപുലീകരണങ്ങളുടെ ഭാഗമായി സൗജന്യ സർവീസുകളുടെ കാലാവധി രണ്ട് മാസത്തേക്ക് നീട്ടിയതായി ടാറ്റാ മോട്ടോഴ്‌സ് നേരത്തെ തന്നെ അറിയിച്ചിരുന്നു. 'ടാറ്റ സുരക്ഷ' വാർഷിക പരിപാലന കരാറും രണ്ട് മാസത്തേക്ക് നീട്ടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details