കേരളം

kerala

ETV Bharat / business

നീരവ് മോദിയുടെയും സഹോദരിയുടെയും സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു - സ്വിസ് ബാങ്ക്

എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ അഭ്യര്‍ഥന പ്രകാരമാണ് സ്വിറ്റ്സര്‍ലാന്‍റ് സര്‍ക്കാരിന്‍റെ നടപടി

നീരവ് മോദിയുടെയും സഹോദരിയുടെയും സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

By

Published : Jun 27, 2019, 4:47 PM IST

ന്യൂഡല്‍ഹി: വിവാദ വജ്ര വ്യവസായി നീരവ് മോദിയുടെയും സഹോദരിയുടെയും സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്സര്‍ലാന്‍റ് സര്‍ക്കാര്‍ മരവിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ അഭ്യര്‍ഥന പ്രകാരമാണ് സ്വിറ്റ്സര്‍ലാന്‍റ് സര്‍ക്കാരിന്‍റെ നടപടി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത 13,000 കോടി രൂപ സ്വിസ് ബാങ്ക് അക്കൗണ്ടിവേക്ക് മാറ്റി രാജ്യം വിട്ടതിനെ തുടര്‍ന്ന് നാല് മാസം മുമ്പാണ് അക്കൗണ്ട് മരവിപ്പിക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്‍റ് സ്വിസ് സര്‍ക്കാരിനെ സമീപിച്ചത്. മോദിയുടെ സഹോദരിയുടെ അക്കൗണ്ടിലും അനധികൃതമായ നിക്ഷേപം കണ്ടതിനെ തുടര്‍ന്ന് ഈ അക്കൗണ്ടും സര്‍ക്കാര്‍ മരവിപ്പിച്ചു.

അതേ സമയം രാജ്യംവിട്ട് ലണ്ടനില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നീരവ് മോദിയെ മാസങ്ങള്‍ക്ക് മുമ്പ് ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ വാന്‍ഡ്വര്‍ത്ത് ജയിലില്‍ തടവില്‍ കഴിയുകയാണ് നീരവ് മോദി. മൂന്ന് വട്ടവും മോദിയുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു.

ABOUT THE AUTHOR

...view details