ആര്‍ബിഐയുടെ ഉത്തരവ് റദ്ദ് ചെയ്ത് സുപ്രീം കോടതി - sercular
ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യവുമായി സെപ്തംബര്‍ 11നാണ് ചില സ്വകാര്യ കമ്പനികള്‍ സുപ്രീം കോടതിയെ സമിപിച്ചത്
ആര്‍ബിഐയുടെ ഉത്തരവ് റദ്ദ് ചെയ്ത് സുപ്രീം കോടതി
ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍.ഇന്‍സോല്‍വെന്‍സി ബാങ്ക്രപ്റ്റി കോഡിന് കീഴില്‍ വരുന്ന 2000 കോടിക്ക് മുകളിലുള്ള ലോണ്‍ അക്കൗണ്ടുകളെല്ലാം 180 ദിവസത്തിനുള്ളില്‍ പാപ്പര്‍ ഇനത്തില്‍ പെടുത്തുകയോ അല്ലെങ്കില്‍ പ്രത്യേക പരിഹാര പദ്ധതികള്‍ നടപ്പിലാക്കോനോ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുന്ന ഉത്തരവ് ആണ് റദ്ദാക്കിയിരിക്കുന്നത്. തങ്ങളുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സ്വകാര്യ കമ്പനിള്‍ സുപ്രീം കോടതിയെ സമീപിച്ചത്.