കേരളം

kerala

ETV Bharat / business

കർഷകര്‍ക്കെതിരായ ജപ്തി ഭീഷണിയില്‍ എതിര്‍പ്പ് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

മൊറട്ടോറിയത്തിന്‍റെ കാലാവധി ജൂലൈ 31ന് അവസാനിക്കുമെന്നാണ് എസ്‌എൽ‌ബി‌സി നല്‍കിയിരിക്കുന്ന പരസ്യത്തില്‍ അറിയിച്ചിരിക്കുന്നത്.

തോമസ് ഐസക്

By

Published : Jun 24, 2019, 7:02 PM IST

Updated : Jun 24, 2019, 7:22 PM IST

തിരുവനന്തപുരം: കർഷകരുടെ കാർഷികേതര വായ്പകളിൽ ജപ്തി ഉണ്ടാകുമെന്നറിയിച്ച് ബാങ്കേഴ്സ് സമിതിയുടെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. ജൂൺ 25 ന് നടക്കാനിരിക്കുന്ന എസ്‌എൽ‌ബി‌സി യോഗത്തിൽ വിഷയം ശക്തമായി പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

കോർപ്പറേറ്റുകള്‍ക്കായി അഞ്ച് ലക്ഷം കോടി രൂപയുടെ കുടിശ്ശിക അവർ എഴുതിത്തള്ളിയിട്ടുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്കെതിരെ ഇവര്‍ മുഖം തിരിക്കുകയാണ്. കാർഷിക വായ്പകൾ പ്രകാരം നെൽകൃഷി മാത്രമേ തരംതിരിക്കൂ എന്ന് പറയുന്നത് ശരിയല്ല. കാർഷിക ഭൂമി എന്നാൽ നെൽവയലുകൾ മാത്രമാണെങ്കിൽ കേരളത്തിൽ ഇത് വെറും 15 ശതമാനം മാത്രമാകും ഉണ്ടാകുക എന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

കർഷകർ എടുത്ത എല്ലാ വായ്പകൾക്കും 2019 ഡിസംബർ 31 വരെ മൊറട്ടോറിയം ലഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും ഈ വര്‍ഷം മാത്രം ജപ്തി നടപടികള്‍ മൂലം ഇരുപത്തി നാല് കര്‍ഷകരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. എന്നാല്‍ മൊറട്ടോറിയത്തിന്‍റെ കാലാവധി ജൂലൈ 31ന് അവസാനിക്കുമെന്നാണ് എസ്‌എൽ‌ബി‌സി നല്‍കിയിരിക്കുന്ന പരസ്യത്തില്‍ അറിയിച്ചിരിക്കുന്നത്. വിഷയം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാറും അറിയിച്ചിട്ടുണ്ട്.

Last Updated : Jun 24, 2019, 7:22 PM IST

ABOUT THE AUTHOR

...view details