ശ്രീലങ്ക: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവെന്ന് റിപ്പോര്‍ട്ട്. ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും മുറികള്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ 85 ശതമാനം മുതല്‍ 90 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഭീകരാക്രമണം; ശ്രീലങ്കന്‍ ടൂറിസം പ്രതിസന്ധിയില്‍ - tourism
ശ്രീലങ്കന്‍ ജിഡിപിയില്‍ അഞ്ച് ശതമാനത്തോളം വരുമാനം ലഭിക്കുന്നത് ടൂറിസം മേഖലയില്‍ നിന്നാണ്.
ശ്രീലങ്കയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഹിക്കാദുവയിലെ 27 ഹോട്ടലുകളില്‍ വളരെ ചുരുക്കം ഹോട്ടലുകള്‍ മാത്രമേ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുള്ളൂ. ശ്രീലങ്കന്‍ ജിഡിപിയില്‍ അഞ്ച് ശതമാനത്തോളം വരുമാനം ലഭിക്കുന്നത് ടൂറിസം മേഖലയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം മാത്രം 2.3 മില്യണ്‍ വിദേശ സന്ദര്‍ശകരാണ് ശ്രീലങ്കയിലെത്തിയത്. എന്നാല്‍ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ മാന്ദ്യതയില്‍ നിക്ഷേപകരും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഭീകരാക്രമണത്തില്‍ 45 വിദേശികള്‍ ഉള്‍പ്പെടെ ഇരുനൂറ്റി അമ്പതോളം ആളുകളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി പദ്ധതികളും ശ്രീലങ്കന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്.