കേരളം

kerala

ETV Bharat / business

30 പുതിയ സര്‍വീസുകള്‍ കൂടി തുടങ്ങുമെന്ന് സ്പൈസ് ജെറ്റ്

അടുത്ത ആഴ്ചയോട് കൂടിയാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശ പ്രകാരം നിലവില്‍ 80 ശതമാനം വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്

By

Published : Dec 17, 2020, 6:46 PM IST

ന്യൂഡല്‍ഹി:ആഭ്യന്തരയാത്രകള്‍ക്കായി 30 പുതിയ സര്‍വീസുകള്‍ കൂടി തുടങ്ങുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. അടുത്ത ആഴ്ചയോട് കൂടിയാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശ പ്രകാരം നിലവില്‍ 80 ശതമാനം വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഞായറാഴ്ചയാണ് 30 വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തുക.

ദര്‍ബങ്ക, ഹൈദരാബാദ് പൂനെ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ആറ് സര്‍വീസുകളും അന്നേ ദിവസം നടത്തും. ഹൈദരാബാദ്-വിശാഖപട്ടണം, മുംബൈ-ഗോവ, കൊൽക്കത്ത-ഗോവ, അഹമ്മദാബാദ്-ഗോവ, മുംബൈ മുതൽ ഗുജറാത്തിലെ കണ്ട്ല, മുംബൈ-ഗുവാഹത്തി, ഗുവാഹത്തി-കൊൽക്കത്ത, ചെന്നൈ മുതൽ മഹാരാഷ്ട്ര വരെ റൂട്ടുകളിലായിരിക്കും പുതിയ വിമാന സർവീസുകൾ നടത്തുക.

ABOUT THE AUTHOR

...view details