കേരളം

kerala

ETV Bharat / business

ജെറ്റ് എയർവേയ്സിന്‍റെ അഞ്ഞൂറ് തൊഴിലാളികള്‍ക്ക് ജോലി നല്‍കുമെന്ന് സ്പൈസ് ജെറ്റ് - ജോലി

നൂറോളം പൈലറ്റുമാര്‍ ഉള്‍പ്പെടുന്ന അഞ്ഞൂറ് തൊഴിലാളികള്‍ക്കാണ് ജോലി നല്‍കുക

സ്പൈസ് ജെറ്റ്

By

Published : Apr 19, 2019, 10:54 PM IST

കടക്കെണിയില്‍ പെട്ട് താല്‍ക്കാലികമായി അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേയ്സിന്‍റെ അഞ്ഞൂറോളം തൊഴിലാളികള്‍ക്ക് ജോലി നല്‍കുമെന്ന് സ്പൈസ് ജെറ്റ്. ഇരുപത്തിയേഴോളം പുതു സര്‍വ്വീസുകള്‍ തുടങ്ങാനിരിക്കെയാണ് ജെറ്റ് എയര്‍വേയ്സിന്‍റെ പുതിയ പ്രഖ്യാപനം.

നൂറോളം പൈലറ്റുമാര്‍ക്കും ഇരുന്നൂറ് ക്യാബിന്‍ ക്രൂവിനും ഇരുന്നൂറ് സാങ്കേതിക സ്റ്റാഫുകള്‍ക്കുമാണ് സ്പൈസ് ജെറ്റ് ജോലി വാഗ്ദാനം നല്‍കിയിരിക്കുന്നത്. കഴിയുന്നത്ര തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ ശ്രമിക്കുമെന്നും സ്പൈസ്ജെറ്റ് അധികൃതര്‍ വെളിപ്പെടുത്തി.

കടബാധ്യത 8000 കോടിയിലധികമായി വര്‍ധിച്ചതോടെയാണ് ജെറ്റ് എയര്‍വേയ്സ് താല്‍ക്കാലികമായി അടച്ചുപൂട്ടിയത്. ഇതോടെ ഇരുപത്തിരണ്ടായിരം തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.

ABOUT THE AUTHOR

...view details