കേരളം

kerala

ETV Bharat / business

ആകാശ സർവീസില്‍ സെഞ്ച്വറി തികച്ച് സ്പൈസ് ജെറ്റ്

ജെറ്റ് എയര്‍വേയ്സ് താല്‍ക്കാലികമായി സര്‍വ്വീസുകള്‍ നിറുത്തിവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് സ്പൈസ് ജെറ്റ് സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ചത്.

സ്പൈസ് ജെറ്റ്

By

Published : May 26, 2019, 8:21 PM IST

നൂറ് വിമാനങ്ങള്‍ സര്‍വ്വീസിനെത്തിക്കുന്ന നാലാമത്തെ ഇന്ത്യന്‍ വിമാനകമ്പനിയെന്ന നേട്ടം സ്വന്തമാക്കി സ്പൈസ് ജെറ്റ്. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്സ്, ഇന്‍റിഗോ എന്നിവയാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് വിമാനക്കമ്പനികള്‍.

ജെറ്റ് എയര്‍വേയ്സ് താല്‍ക്കാലികമായി സര്‍വ്വീസുകള്‍ നിറുത്തിവെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് സ്പൈസ് ജെറ്റ് സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ചത്. 23 പുതിയ വിമാനങ്ങളായിരുന്നു കമ്പനി പുതുതായി അവതരിപ്പിച്ചത്. നിലവില്‍ 68 ബോയിംഗ് 737 വിമാനങ്ങളും 30 ബോംബര്‍ഡിയര്‍ ക്യൂ400 വിമാനങ്ങളും രണ്ട് ബി737 വിമാനങ്ങളുമാണ് സ്പൈസ് ജെറ്റിന്‍റെ നിയന്ത്രണത്തിലുള്ളത്. 575 സര്‍വ്വീസുകളാണ് ഒരു ദിവസം സ്പൈസ്ജെറ്റ് നിയന്ത്രിക്കുന്നത്.

നിലവില്‍ 230 വിമാനങ്ങള്‍ നിയന്ത്രിക്കുന്ന ഇന്‍റിഗോയാണ് ആഭ്യന്തര വിമാനക്കമ്പനികളില്‍ ഏറ്റവും വലുത്. എയര്‍ ഇന്ത്യ 128 വിമാനങ്ങൾ സര്‍വ്വീസ് നടത്തുന്നുണ്ട്. 120 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തിയിരുന്ന ജെറ്റ് എയര്‍വേയ്സ് നിലവില്‍ പ്രവര്‍ത്തനരഹിതമാണ്.

ABOUT THE AUTHOR

...view details