ന്യൂഡല്‍ഹി: റെയിൽ കോച്ച് ഫാക്ടറികൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി. രാജ്യത്തിന്‍റെ അമൂല്യ സ്വത്തുക്കള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നതിന്‍റെ ആദ്യ ഭാഗമാണ് ഈ നടപടി എന്നാണ് സോണിയ ഗാന്ധിയുടെ വിമര്‍ശനം. ലോക്‌സഭയിലെ സീറോ അവറിനിടെയാണ് സോണിയാ ഗാന്ധി ഈ വിഷയം ഉന്നയിച്ചത്.
റെയില്‍ കോച്ച് ഫാക്ടറി സ്വകാര്യവത്കരണത്തിനെതിരെ സോണിയ ഗാന്ധി
റായ്ബറേലി ഉള്‍പ്പെടെ ആറോളം റെയിൽ കോച്ച് ഫാക്ടറികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്കരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
റായ്ബറേലി ഉള്‍പ്പെടെ ആറോളം റെയിൽ കോച്ച് ഫാക്ടറികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്കരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി ഇരിക്കെ നിര്‍മ്മിച്ച റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയില്‍ കുറഞ്ഞ ചിലവില്‍ നിലവാരമുള്ള കോച്ചുകൾ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും ആധുനിക ഫാക്ടറികളിലൊന്നാണിതെന്നും സോണിയ അവകാശപ്പെട്ടു.
ഫാക്ടറിയില്‍ ജോലി ചെയ്യുന്ന രണ്ടായിരത്തോളം തൊഴിലാളികളുടെ ഭാവി എന്താകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ചിന്തിക്കണമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. റെയില്‍വേക്ക് പുറമെ എച്ച്‌എഎൽ, ബിഎസ്‌എൻഎൽ, എംടിഎൻഎൽ എന്നിവയുൾപ്പെടെ ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ അവസ്ഥയെക്കുറിച്ചും സോണിയാ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു.