ന്യൂഡല്‍ഹി: ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ടെന്നീസ് താരം സാനിയാ മിര്‍സയും സഹ അധ്യക്ഷരാകും. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും നിരവധി സാമ്പത്തിക വിദഗ്ദര്‍ ഉച്ചകോടിയില്‍ പങ്കാളികളാകും. ദക്ഷിണേഷ്യന്‍ വിപണിയിലും ലോക വിപണിയിലും ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ച.
ലോക സാമ്പത്തിക ഉച്ചകോടിയില്‍ ഷെയ്ഖ് ഹസീനയും സാനിയാ മിര്‍സയും സഹ അധ്യക്ഷര്‍ - ഷെയിഖ് ഹസീന
ഒക്ടോബര്‍ മൂന്ന്, നാല് എന്നീ തിയതികളിലാണ് വേള്‍ഡ് ഇക്കണോമിക് ഫോറം
ഷെയ്ഖ് ഹസീനക്കും സാനിയാ മിര്‍സക്കും പുറമെ സിങ്കപ്പൂര്‍ ധന മന്ത്രി ഹെങ് സ്വെ കെറ്റ്, അപ്പോളോ ആശുപത്രി എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന കാമിനേനി, സെക്വോയ ക്യാപിറ്റൽ ഇന്ത്യ മാനേജിങ് ഡയറക്ടർ ശൈലേന്ദ്ര സിംഗ് എന്നിവരാണ് മറ്റ് സഹ അധ്യക്ഷര്‍. യുഎന്നിന്‍റെ വുമണ്‍ ഗുഡ്‌വില്‍ അംബാസിഡര്‍, കായിക താരം എന്നീ പരിഗണനയിലാണ് സാനിയയെ സഹ അധ്യക്ഷയായി നിയമിച്ചത്.
ഒക്ടോബര്‍ മൂന്ന്, നാല് എന്നീ തിയതികളിലായിരിക്കും വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ലു.ഇ.എഫ്) സംഘടിപ്പിക്കുന്ന ഉച്ചകോടി നടക്കുക. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യസ്ഥകളില്‍ ഒന്നാണ് ഇന്ത്യയെന്നും ലോകത്തെ ഒന്നടങ്കം ബാധിച്ച സാമ്പത്തിക മാന്ദ്യത്തോട് ഇന്ത്യ മികച്ച രീതിയില്‍ പൊരുതി നില്‍ക്കുന്നതായും ഡബ്ലു.ഇ.എഫ് പറഞ്ഞു.