മുംബൈ: 260 പോയിന്‍റ് നേട്ടത്തിലാണ് ബിഎസ്‌സി സെൻസെക്‌സ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിന്‍റെ തുടക്കത്തിൽ
റിലയൻസ് ഇൻഡസ്‌ട്രീസാണ് മികച്ച നേട്ടം കൈവരിച്ച് മുന്നിൽ നിൽക്കുന്നത്. മുൻ വ്യാപാരത്തിലെ ഉയർന്ന നിരക്ക് 40,736.14 ആയിരുന്നു. ഇന്ന് ഓഹരി സൂചിക 30ൽ വ്യാപാരം നടത്തി 177.67 പോയിന്‍റ് ഉയർന്ന് (0.44 ശതമാനം) 40,647.37ൽ എത്തി. എൻഎസ്‌ഇ നിഫ്‌റ്റി 12,000 മാർക്ക് വീണ്ടെടുത്ത് 40.65 പോയിന്‍റ് ( 0.34 ശതമാനം) ഉയർന്ന് 11,980.75ൽ എത്തി.
റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ഓഹരികൾ നാല് ശതമാനം ഉയർന്ന് 1,571 രൂപയിലെത്തി. റിലയൻസ് 10 ലക്ഷം കോടി രൂപയുടെ വ്യാപാര മൂലധനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഭാരതി എയർടെലും വോഡഫോൺ ഐഡിയയും നികുതി വർധനവുമായി ബന്ധപ്പെട്ട് സമാന പ്രഖ്യാപനങ്ങൾ നടത്തിയതിനെതുടർന്ന് നിയമാനുസൃതമായി ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഫോൺ കോൾ നിരക്കും ഡാറ്റാ നിരക്കും വർധിപ്പിക്കാൻ റിലയൻസ് ജിയോ തീരുമാനമെടുത്തിട്ടുണ്ടെന്ന് അറിയിച്ചു.