സെൻസെക്‌സ് 600 പോയിന്‍റ് നേട്ടത്തിൽ - സാമ്പത്തിക വാർത്ത
സെൻസെക്‌സിന് 637.49 പോയിന്‍റ് നേട്ടം. നിഫ്റ്റി 9,384.60 ൽ വ്യാപാരം അവസാനിപ്പിച്ചു
600 പോയിന്‍റ് നേട്ടത്തിൽ സെൻസെക്‌സ്
മുംബൈ: സെൻസെക്‌സ് 637.49 പോയിന്‍റ് നേട്ടം കൈവരിച്ചു. 2.03 ശതമാനം ഉയർന്ന് 32,008.61 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 188.05 പോയിന്‍റിൽ 2.04 ശതമാനം നേട്ടത്തിൽ 9,384.60 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. 20 ലക്ഷം കോടി സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനും ധനമന്ത്രി നിർമല സീതാരാമന്‍റെ വാർത്താ സമ്മേളനത്തിനും പിന്നാലെയാണ് ഓഹരി വിപണിയുടെ ഉയർച്ച.