കേരളം

kerala

ETV Bharat / business

ആര്‍സിഇപി രാജ്യങ്ങളുടെ കൂടിക്കാഴ്ച അടുത്തയാഴ്ച - ആര്‍സിഇപി

ഇന്ത്യ, ചൈന, ഓസ്ട്രേലിയ ഉള്‍പ്പെടെ പതിനാറ് രാജ്യങ്ങളില്‍ നിന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും

ആര്‍സിഇപി രാജ്യങ്ങളുടെ കൂടിക്കാഴ്ച അടുത്തയാഴ്ച നടക്കും

By

Published : Aug 16, 2019, 9:45 AM IST

ന്യൂഡല്‍ഹി:മെഗാ ഫ്രീ ട്രേഡ് എഗ്രിമെന്‍റിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റീജിനല്‍ കൊമ്പ്രഹെന്‍സീവ് ഇകണോമിക് പാര്‍ട്ടണര്‍ഷിപ് ( ആര്‍സിഇപി ) രാജ്യങ്ങളുടെ കൂടിക്കാഴ്ച അടുത്ത ആഴ്ച ഇന്തോനേഷ്യയില്‍ നടക്കും. ഇന്ത്യ, ചൈന, ഓസ്ട്രേലിയ ഉള്‍പ്പെടെ പതിനാറ് രാജ്യങ്ങളില്‍ നിന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

ഇന്ത്യ, ബ്രൂണെ, കംമ്പോഡിയ, മലേഷ്യ, മ്യാന്‍മര്‍, സിംഗപ്പൂര്‍, തായ്‌ലാന്‍റ്, ഫിലിപ്പിയന്‍സ്, വിയറ്റ്നാം, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്‍റ് എന്നീ രാജ്യങ്ങളാണ് ആര്‍സിഇപിയിലെ അംഗങ്ങള്‍. ആര്‍സിഇപിയില്‍ അംഗമായിരിക്കുന്ന രാജ്യങ്ങള്‍ തമ്മില്‍ ഇറക്കുമതി തീരുവ കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക സേവന വ്യാപാരത്തിനായുള്ള നിയമങ്ങൾ‌ ഉദാരവൽക്കരിക്കുക തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

ആഗോള ജനസംഖ്യയുടെ 47.4 ശതമാനം, ആഗോള സമ്പദ്‌വ്യവസ്ഥയുടെ 32.2 ശതമാനം, ആഗോള വ്യാപാരത്തിന്റെ 29.1 ശതമാനം, ആഗോള നിക്ഷേപത്തിന്റെ 32.5 ശതമാനം എന്നിവ 2018 ൽ ആർ‌സി‌ഇ‌പിയില്‍ ഉൾക്കൊള്ളുന്നു.

ABOUT THE AUTHOR

...view details