ന്യൂഡൽഹി: റിലയൻസ് കമ്മ്യൂണിക്കേഷന് 104 കോടി രൂപ തിരികെ കൊടുക്കണമെന്ന ടെലികോം ഡിസ്‌പ്യൂട്ട് സെറ്റിൽമെന്‍റ് അപ്പലേറ്റ് ട്രൈബ്യൂണലിന്‍റെ (ടിഡിസാറ്റ്) ഉത്തരവ് ചോദ്യം ചെയ്‌ത് കേന്ദ്രം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്‌റ്റിസുമാരായ ആർ എഫ് നരിമാൻ, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്
ടിഡിസാറ്റ് ഉത്തരവ് ചോദ്യം ചെയ്ത കേന്ദ്രത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി
റിലയൻസ് കമ്മ്യൂണിക്കേഷന് 104 കോടി രൂപ തിരികെ നൽകണമെന്ന ടിഡിസാറ്റിന്‍റെ ഉത്തരവ് ചോദ്യം ചെയ്‌ത് കേന്ദ്രം നൽകിയ അപേക്ഷ സുപ്രീം കോടതി തള്ളി.
ടിഡിസാറ്റ് ഉത്തരവ് ചോദ്യം ചെയ കേന്ദ്രത്തിന്‍റെ ഹർജി തള്ളി സുപ്രീം കോടതി
774 കോടി രൂപ സ്‌പെക്ട്രം ചാർജുകൾക്ക് 908 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകിയ റിലയൻസിന് 104 കോടി രൂപ തിരിച്ചുനൽകാൻ ടിഡിസാറ്റ് 2018 ഡിസംബർ 21 ന് കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു. ടെലികോം വകുപ്പ് ഇതിനകം 30.33 കോടി രൂപയോളം ക്രമീകരിച്ചിരുന്നു.
Last Updated : Jan 7, 2020, 4:50 PM IST