കേരളം

kerala

ETV Bharat / business

ആധാർ- പാൻകാർഡ് ലിങ്ക് ചെയ്‌തില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ - അധാർ- പാൻകാർഡ് ലിങ്ക് ചെയ്യൽ

സെപ്‌റ്റംബർ 30 വരെയാണ് ആധാർ- പാൻകാർഡ് ലിങ്ക് ചെയ്യാൻ ഉപഭോക്താക്കൾക്ക് അനുവദിച്ചിരിക്കുന്ന സമയം

BUSINESS  sbi  adhaar card  PAN Card  adhaar with pan card linking  അധാർ- പാൻകാർഡ് ലിങ്ക് ചെയ്യൽ  എസ്ബിഐ
ആധാർ- പാൻകാർഡ് ലിങ്ക് ചെയ്‌തില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

By

Published : Aug 9, 2021, 12:57 PM IST

ആധാർ കാർഡ്- പാൻകാർഡുമായി ലിങ്ക് ചെയ്യാത്തവർക്ക് പൂർണമായി ബാങ്കിങ് സേവനങ്ങൾ ലഭ്യമാകില്ലെന്ന് എസ്ബിഐ അറിയിച്ചു. ബുദ്ധിമുട്ട് ഒഴിവാക്കാനും തടസങ്ങളിലാത്ത ബാങ്കിംഗ് സേവനം ആസ്വദിക്കാനും എല്ലാ ഉപഭോക്താക്കളോടും ആധാർ- പാൻകാർഡ് ലിങ്ക് ചെയ്യാനും എസ്ബിഐ ആവശ്യപ്പെട്ടു. സെപ്‌റ്റംബർ 30 വരെയാണ് ആധാർ- പാൻകാർഡ് ലിങ്ക് ചെയ്യാൻ ഉപഭോക്താക്കൾക്ക് അനുവദിച്ചിരിക്കുന്ന സമയം.

Also Read: കേന്ദ്ര സർക്കാരിന്‍റെ സ്വർണ ബോണ്ടുകളിൽ നിക്ഷേപിക്കാം

1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 139 എഎ പ്രകാരം എല്ലാവരും ആധാർ കാർഡ്- പാൻ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് നിർബന്ധമാണ്. സെപ്റ്റംബർ 30ന് ശേഷം ഇത്തരത്തിൽ ലിങ്ക് ചെയ്യത്തവരുടെ പാൻ കാർഡ് ഉപയോഗിക്കാനാകില്ല. എപ്പോൾ ആധാറുമായി ലിങ്ക് ചെയ്യുന്നോ അപ്പോൾ മാത്രമെ വീണ്ടും പാൻ കാർഡ് ആക്ടിവേറ്റ് ആവുകയുള്ളു.

ABOUT THE AUTHOR

...view details