കേരളം

kerala

ETV Bharat / business

ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ തുക സമാഹരിച്ച് അരാംകോ - Saudi Aramco IPO

അരാംകോ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി പുറത്തിറക്കിയ ഐപിഒകള്‍ സ്വന്തമാക്കാനുള്ള സമയ പരിധി ഇന്നലെ അവസാനിച്ചിരുന്നു

Saudi Aramco raises USD 25.6 billion in largest-ever IPO
ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ തുക സമാഹരിച്ച് അരാംകോ

By

Published : Dec 6, 2019, 3:04 PM IST

ന്യൂയോർക്ക്: സൗദി അറേബ്യൻ ഓയിൽ കമ്പനിയായ അരാംകോ വ്യാഴാഴ്ച പ്രാഥമിക ഓഹരി വാഗ്‌ദാനത്തിലൂടെ (ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്) 25.6 ബില്യൺ യുഎസ് ഡോളർ സമാഹരിച്ചു. അരാംകോ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി പുറത്തിറക്കിയ ഐ.പി.ഒകള്‍ സ്വന്തമാക്കാനുള്ള സമയ പരിധി ഇന്നലെ അവസാനിച്ചിരുന്നു.

ഇതോടെ ചൈനീസ് ഓൺലൈൻ വ്യാപാര ഗ്രൂപ്പായ അലിബാബ 2014 ൽ വാൾസ്ട്രീറ്റിൽ അരങ്ങേറ്റം കുറിച്ചപ്പോൾ സമാഹരിച്ച 25 ബില്യൺ ഡോളറിനെ അരാംകോ മറികടന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പബ്ലിക് ഓഫറിങ്ങ് സമാഹരണ തുകയാണിതെന്നാണ് സൗദി അരംകോയുടെ ഐ.പി.ഒയെ സാമ്പത്തിക വിദഗ്‌ദര്‍ വിലയിരുത്തുന്നത്. ഐപിഒക്കായുള്ള റീട്ടെയില്‍ സബ്‌സ്ക്രിഷ്‌പന്‍റെ കാലാവധി കഴിഞ്ഞമാസം ഇരുപത്തിയെട്ടിന് അവസാനിച്ചിരുന്നു. 47.4 ബില്യൺ റിയാലാണ് കമ്പനി സമാഹരിച്ചത്.

ABOUT THE AUTHOR

...view details