കേരളം

kerala

ETV Bharat / business

നിരോധിത മരുന്ന് പട്ടികയില്‍ നിന്ന് സാരിഡോണിനെ ഒഴിവാക്കി - സാരിഡോണ്‍

2018 സെപ്തംബറിലാണ്  സാരിഡോണിനെ നിരോധിത മരുന്നുകളുടെ പട്ടികയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പിരമില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. തുടര്‍ന്ന് മരുന്നിന്‍റെ ഉല്‍പാദനം തുടരാന്‍ കമ്പനിക്ക് കോടതി അനുവാദം നല്‍കുകയായിരുന്നു.

സാരിഡോണ്‍

By

Published : Feb 22, 2019, 4:15 AM IST

നിരോധിത മരുന്നുകളില്‍ നിന്ന് വേദന സംഹാരിയായ സാരിഡോണിനെ ഒഴിവാക്കിയതായി പിരമല്‍ എന്‍റര്‍പ്രൈസസ് അറിയിച്ചു. സുപ്രിം കോടതിയാണ് സാരിഡോണിനെ നിരോധിത മരുന്നുകളില്‍ നിന്ന് ഒഴിവാക്കിയത്. ആരോഗ്യ മേഖലയിലെ പാരമ്പര്യമായ ഒരു ബ്രാന്‍റാണ് സാരിഡോണ്‍ എന്നും പിരമില്‍ എന്‍റര്‍പ്രൈസസ് അവകാശപ്പെടുന്നു.

2018 സെപ്തംബറിലാണ് സാരിഡോണിനെ നിരോധിത മരുന്നുകളുടെ പട്ടികയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പിരമില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നത്. തുടര്‍ന്ന് മരുന്നിന്‍റെ ഉല്‍പാദനം തുടരാന്‍ കമ്പനിക്ക് കോടതി അനുവാദം നല്‍കുകയായിരുന്നു. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതത്വം നല്‍കുക എന്നത് കമ്പനിയുടെ ഉത്തരവാദിത്വമാണെന്ന് പിരമില്‍ കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ നന്ദിനി പിരമല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്തി കാണിച്ച് സാരിഡോണ്‍ ഉള്‍പ്പെടെ 328 മരുന്നുകളെ നിരോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

ABOUT THE AUTHOR

...view details