കേരളം

kerala

ETV Bharat / business

സാനിയ മിർസയ്‌ക്ക് ദുബായ് ഗോൾഡൻ വിസ - ദുബായ് ഗോൾഡൻ വിസ

ഇന്ത്യയിൽ നിന്ന് ദുബായ് ഗോൾഡൻ വിസ ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് സാനിയ മിർസ.

sania mirza  dubai golden visa  ദുബായ് ഗോൾഡൻ വിസ  സാനിയ മിർസ
സാനിയ മിർസയ്‌ക്ക് ദുബായ് ഗോൾഡൻ വിസ

By

Published : Jul 15, 2021, 7:16 PM IST

ഇന്ത്യ ടെന്നീസ് താരം സാനിയ മിർസയ്ക്ക് ദുബായ് ഗോൾഡൻ വിസ ലഭിച്ചു. ഇതോടെ സാനിയ മിർസയ്‌ക്കും ഭർത്താവും പാകിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഷൊയ്‌ബ് മാലിക്കിനും യുഎഇയിൽ 10 വർഷം താമസിക്കാം. ഇന്ത്യയിൽ നിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് സാനിയ മിർസ.

Also Read: സൊമാറ്റോ ഐപിഒ രണ്ടാം ദിനം; വിപണിയിൽ മികച്ച പ്രതികരണം

നേരത്തെ ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാനും സഞ്ജയ് ദത്തിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഗോൾഡൻ വിസ ലഭിച്ച ചുരുക്കം ആളുകളിൽ ഒരാളായതിൽ സന്തോഷമുണ്ടെന്നും ദുബായിയിൽ പുതുതായി ആരംഭിക്കുന്ന ടെന്നീസ്, ക്രിക്കറ്റ് അക്കാദമികളുടെ പ്രവർത്തനങ്ങൾക്ക് ഇത് ഗുണകരമാകുമെന്നും സാനിയ മിർസ പ്രതികരിച്ചു.

ജൂലൈ 23ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിൽ ആണ് സാനിയ മിർസ അടുത്തതായി മത്സരിക്കുന്നത്. വനിതാ ഡബിൾസ് ഇനത്തിൽ അങ്കിത റെയ്‌നയുമായാണ് സാനിയ മിർസ ഇറങ്ങുക.

ABOUT THE AUTHOR

...view details