ന്യൂഡൽഹി: ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് പുതിയ ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി നോട്ട് 10 ലൈറ്റ് സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കി .ഏറ്റവും പുതിയ ക്യാമറ ടെക്നോളജി, സിഗ്നേച്ചർ എസ് പെൻ, ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേ, ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി എന്നിവ ഫോണിന്‍റെ പ്രത്യേകതകളാണ്.
സാംസങ് ഗാലക്‌സി എസ് 10 ലൈറ്റ്, നോട്ട് 10 ലൈറ്റ് സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കി - ഗാലക്‌സി എസ് 10 ലൈറ്റ്
ഗാലക്‌സി എസ് 10 ലൈറ്റ് പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക്, പ്രിസം ബ്ലൂ എന്നിവയിൽ ലഭ്യമാണ്, ഗാലക്‌സി നോട്ട് 10 ലൈറ്റ് ഓറ ഗ്ലോ, ഓറ ബ്ലാക്ക്, ഓറ റെഡ് എന്നിവയിൽ ലഭ്യമാണ്.
ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി നോട്ട് 10 ലൈറ്റ് എന്നിവ എഡ്‌ജ് -ടു-എഡ്‌ജ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേകൾ വാഗ്‌ദാനം ചെയ്യുന്നു. 6.7 ഇഞ്ച് സ്‌ക്രീൻ വലുപ്പമുള്ള ഈ ഉപകരണങ്ങളിൽ 4,500 എംഎഎച്ച് ബാറ്ററിയും സൂപ്പർ ഫാസ്‌റ്റ് ചാർജിംഗ് സജ്ജീകരണങ്ങളും ഉണ്ട്.
ഗാലക്‌സ് എസ് 10 ലൈറ്റ് പ്രിസം വൈറ്റ്, പ്രിസം ബ്ലാക്ക്, പ്രിസം ബ്ലൂ എന്നീ നിറങ്ങളിലും ഗാലക്‌സി നോട്ട് 10 ലൈറ്റ് ഓറ ഗ്ലോ, ഓറ ബ്ലാക്ക്, ഓറ റെഡ് എന്നീ നിറങ്ങളിലും ലഭ്യമാണ്. ഗാലക്‌സി എസ് 10 ലൈറ്റ്, ഗാലക്‌സി നോട്ട് 10 ലൈറ്റ് എന്നിവ നെവാഡയിലെ ലാസ് വെഗാസിൽ ചൊവ്വാഴ്‌ച ആരംഭിക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോ (സിഇഎസ്) 2020 ൽ പ്രദർശിപ്പിക്കും.