ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഓലയില്‍ 650 കോടി രൂപ നിക്ഷേപിച്ച് ഫ്ലിപ്കാര്‍ട്ട് സഹ സ്ഥാപകന്‍സച്ചിന്‍ ബന്‍സാല്‍. ഓലക്ക് ഇത് വരെ ലഭിച്ചതില്‍ വച്ച് ഏറ്റവും വലിയ നിക്ഷേപമാണ് സച്ചിന്‍ ബന്‍സാല്‍ നടത്തിയിരിക്കുന്നത്.
ഓലയില്‍ 650 കോടി നിക്ഷേപിച്ച് സച്ചിന്‍ ബന്‍സാല്‍ - ഓല
ഫണ്ട് 1 ബില്ല്യൺ ഡോളർ സമാഹരിക്കാനുള്ള ഓലയുടെ പദ്ധതിയുടെ ഭാഗമാണ് നിക്ഷേപം. ഫുഡ് പാണ്ട എന്ന ഓണ്‍ലൈന്‍ ഭക്ഷണ സര്‍വീസും അടുത്തിടെ ഓല ആരംഭിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും മികച്ച ഉപഭോക്തൃ ബിസിനസുകളിൽ ഒന്നാണ് ഓല. പൊതു സമൂഹത്തെ ആഴത്തില്‍ സ്വാധീനിക്കാനും ഓലക്ക് സാധിച്ചിട്ടുണ്ട്. ഫണ്ട് 1 ബില്ല്യൺ ഡോളർ സമാഹരിക്കാനുള്ള ഓലയുടെ പദ്ധതിയുടെ ഭാഗമാണ് നിക്ഷേപം. നിലവില്‍ അമേരിക്കന്‍ കമ്പനിയായ ഊബര്‍ മാത്രമാണ് ഇന്ത്യയില്‍ ഓലക്ക് എതിരാളിയായുള്ളത്. വിപണി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഫുഡ് പാണ്ട എന്ന ഓണ്‍ലൈന്‍ ഭക്ഷണ സര്‍വീസും അടുത്തിലെ ഓല ആരംഭിച്ചിരുന്നു
സച്ചിന്‍ ബന്‍സാലിന്‍റെ നിക്ഷേപം കമ്പനിക്ക് പുത്തന്‍ ആവേശമാണ് നല്‍കുന്നതെന്ന് ഓല സിഇഒ ഭവീഷ് അഗര്‍വാള്‍ പറഞ്ഞു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബിന്നി ബന്‍സാലിനൊപ്പം സച്ചിന്‍ ബന്‍സാല്‍ ഫ്ലിപ്കാര്‍ട്ട് സ്ഥാപിക്കുന്നത്. പിന്നീട് വാള്‍മാര്‍ട്ട് കമ്പനി ഫ്ലിപ്കാര്‍ട്ടിന്‍റെ 77 ശതമാനം ഓഹരിയും ഏറ്റെടുത്തതോടെ ബന്‍സാല്‍ ഫ്ലിപ്കാര്‍ട്ട് വിട്ടിരുന്നു.