ന്യൂഡല്‍ഹി: യുഎഇയിലും റൂപേ കാര്‍ഡ് പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ റൂപേ കാര്‍ഡ് നിലവില്‍ വരുന്ന മൂന്നാമത്തെ വിദേശ രാജ്യമാകും യുഎഇ. കാര്‍ഡിന്‍റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച നടക്കുന്ന പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റൂപേ കാര്‍ഡ് യുഎഇയിലേക്കും - RUPAY
നിലവില്‍ ഇന്ത്യക്ക് പുറത്ത് സിംഗപ്പൂരിലും ഭൂട്ടാനിലുമാണ് റൂപേ കാര്‍ഡിന്‍റെ സേവനം ലഭ്യതമാകുന്നത്
റൂപേ കാര്‍ഡ് യുഎഇയിലേക്കും
യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. റുപേ കാര്‍ഡിന്‍റെ ഉപയോഗം സാധ്യമാക്കുന്നതിന് നാഷണല്‍ പേയ്‍മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും യുഎഇയിലെ മെര്‍ക്കുറി പേയ്മെന്‍റും ധാരണാപത്രം ഒപ്പുവെയ്ക്കും. റൂപേ കാര്‍ഡിന്‍റെ വരവ് വിനോദസഞ്ചാരം അടക്കമുള്ള മേഖലകളില്‍ സഹായമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യക്ക് പുറത്ത് സിംഗപ്പൂരിലും ഭൂട്ടാനിലുമാണ് റൂപേ കാര്‍ഡിന്‍റെ സേവനം ലഭ്യമാകുന്നത്.