എന്നെങ്കിലും ബഹികാരാശ യാത്ര നടത്തുന്നതിനെക്കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ..? ഒരു സാധാരണക്കാരന് സ്വപ്നം കാണാൻ കഴിയുന്നതിനും അപ്പുറമുള്ള ആഗ്രഹമാണതെന്ന് കരുതുന്നുണ്ടോ..? എന്നാൽ ഇനി ഏതൊരാൾക്കും ബഹിരാകാശ യാത്ര സ്വപ്നം കാണാം. അതിന് അവസരം ഒരുക്കുകയാണ് ആദ്യ വാണിജ്യ ബഹിരാകാശ യാത്രയ്‌ക്ക് ഒരുങ്ങുന്ന വിർജിൻ ഗാലക്‌ടിക്.
Also Read:ബിഎസ്‌എൻഎൽ പരിധിക്ക് പുറത്ത് തന്നെ; നഷ്ടം 7441 കോടി രൂപ
രണ്ട് ഭാഗ്യശാലികൾക്കാണ് തങ്ങളുടെ ബഹിരാകാശ യാത്രക്കുള്ള സൗജന്യ ടിക്കറ്റ് വിർജിൻ ഗ്യാലക്ടിക് നൽകുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ആളെ കാത്തിരിക്കുന്നത് രണ്ട് ടിക്കറ്റുകളാണ്. ഏറ്റവും പ്രിയപ്പെട്ട ഒരാളോടൊപ്പം യാത്ര അവിസ്മരണീയമാക്കാം.. നിങ്ങളാണ് ആ ഭാഗ്യശാലിയെങ്കിൽ 2022ൽ ഈ ഭുമിയെ ബഹികാരാശത്ത് നിന്ന് കാണാം.
സൗജന്യ ടിക്കറ്റ് എങ്ങനെ സ്വന്തമാക്കാം
omaze.com/space എന്ന വെബ്സൈറ്റ് വഴി രണ്ട് രീതിയിൽ നിങ്ങൾക്ക് സൗജന്യ ടിക്കറ്റിനായി രജിസ്റ്റർ ചെയ്യാം. സംഭാവന തുക നൽകിയും അല്ലാതെയും (സംഭാവന നൽകുന്നത് ഒരു തരത്തിലും ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കില്ല). ശേഷം enter now ക്ലിക്ക് ചെയ്‌ത് വിശദാംശങ്ങൾ നൽകുക. പേര്, ഇ-മെയിൽ ഐഡി, വിലാസം തുടങ്ങിയ കാര്യങ്ങളാണ് നൽകേണ്ടത്. തുടർന്ന് നിങ്ങളുടെ എൻട്രി സബ്‌മിറ്റ് ചെയ്യാവുന്നതാണ്.
സൗജന്യ യാത്രയ്‌ക്കുള്ള സാധ്യത വർധിപ്പിക്കാൻ നിങ്ങൾക്ക് പരമാവധി 6000 തവണ വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. എന്നാൽ ഒരാൾ ഉപയോഗിച്ച ഇമെയിൽ ഐഡി മറ്റൊരാൾക്ക് ഉപയോഗിക്കാനാവില്ല. 2021 സെപ്റ്റംബർ ഒന്നിന് രജിസ്ട്രേഷൻ പ്രക്രിയ അവസാനിക്കും. അതേ മാസം 29ന് വിജയിയെ അറിയാൻ സാധിക്കും.
വെർജിൻ ഗാലക്‌ടിക്ക്
കഴിഞ്ഞ ജൂലൈ 11ന് ആണ് മേധാവി റിച്ചാഡ് ബ്രാൻസന്‍റെ നേതൃത്വത്തിൽ വെർജിൻ ഗാലക്റ്റിക് ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയത്. ഇന്ത്യൻ വംശജ ഗിരിഷ ബാൻഡ്‌ല ഉൾപ്പടെ ആറംഗ സംഘമാണ് വെർജിൻ ഗാലക്റ്റിക്കിന്‍റെ വിഎസ്എസ് യുണിറ്റി എന്ന റോക്കറ്റ് പ്ലെയിനിൽ ബഹിരാകാശ യാത്ര നടത്തിയത്. സഞ്ചാരിയും മാധ്യമ പ്രവർത്തകനുമായ സന്തോഷ് ജോർജ് കുളങ്ങര ബഹിരാകാശ യാത്ര നടത്തുന്നത് വെർജിൻ ഗാലക്‌ടിക്ക് സംഘത്തോടൊപ്പമാണ്.