കേരളം

kerala

രാജ്യം മുഴുവൻ 24x7 മണിക്കൂറും വൈദ്യുതി

ഇന്ത്യൻ ഊർജ്ജമേഖലയ സുസ്ഥിരമാക്കുന്നതിന് നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ഇന്ത്യയെ ഊർജ്ജ മിച്ചമുള്ള രാജ്യമാക്കി മാറ്റുമെന്നും ഊർജ മന്ത്രി ആർ.കെ സിങ് പറഞ്ഞു.

By

Published : Dec 25, 2019, 8:08 PM IST

Published : Dec 25, 2019, 8:08 PM IST

രാജ്യം മുഴുവൻ 24x7 മണിക്കൂറും വൈദ്യുതി
രാജ്യം മുഴുവൻ 24x7 മണിക്കൂറും വൈദ്യുതി

ന്യൂഡൽഹി:എല്ലാവർക്കും 24x7 മണിക്കൂറും വൈദ്യുതി എന്ന ലക്ഷ്യം പിന്തുടരുന്ന സർക്കാരിന് മേഖലയിലെ നിക്ഷേപകരെ ആകർഷിക്കുന്നതിനൊപ്പം വെല്ലുവിളിയാണ് ഈ മേഖലയിലേക്ക് നിക്ഷേപകരെ ആകർഷിക്കുകയെന്നത്.

2020 ലെ ഉജ്വൽ 2.0 സമാരംഭിക്കുക വഴി സ്‌മാർട്ട് പ്രീ-പെയ്‌ഡ് മീറ്ററുകൾ സ്ഥാപിക്കുക, ഡിസ്കോം മുഖേന പണമടക്കൽ, ഹ്രസ്വകാലത്തേക്ക് കൽക്കരി ലഭ്യമാക്കുക, ഗ്യാസ് അധിഷ്‌ഠിത പ്ലാന്‍റുകൾ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. എന്നാൽ, ഇതുവരെ നടത്തിയ വിവിധ നയപരിഷ്‌കാരങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കേണ്ടതുണ്ട്, പ്രത്യേകിച്ചും രാജ്യത്തെ ഗ്യാസ് അധിഷ്‌ഠിത വൈദ്യുതി പദ്ധതികളുൾപ്പടെയുള്ളവ.

ഇന്ത്യൻ ഊർജ്ജമേഖലയ സുസ്ഥിരമാക്കുന്നതിന് നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും ഇന്ത്യയെ ഊർജ്ജ മിച്ചമുള്ള രാജ്യമാക്കി മാറ്റുമെന്നും ഊർജ മന്ത്രി ആർ.കെ സിങ് പറഞ്ഞു. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളെയും എല്ലാ വീടുകളെയും വൈദ്യുതിയുമായി ബന്ധിപ്പിച്ചെന്നും വിതരണത്തിലെ പിഴവുകൾ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഐപിഡിഎസും (സംയോജിത വൈദ്യുതി വികസന പദ്ധതി) ദീൻ ദയാൽ ഗ്രാം ജ്യോതി യോജനയും നടപ്പാക്കി. എല്ലാവർക്കും 24X7 വിതരണം ഉറപ്പാക്കുന്നതിന് തങ്ങൾ റെഗുലേറ്ററി സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കാർബൺ കാൽപ്പാടുകൾ കുറക്കാൻ പരിശ്രമിക്കുന്നതായും ഊർജ മന്ത്രി കൂട്ടിച്ചേർത്തു.

വൈദ്യുതി പദ്ധതികൾ പാപ്പരത്ത നടപടികളെ അഭിമുഖീകരിക്കുയാണെന്നും ഡിസ്കോമുകൾ(വിതരണ കമ്പനികൾ) കുടിശിക അടക്കാത്തതാണ് സമ്മർദ്ദത്തിന് കാരണമെന്നും ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്‌ടർ ജനറൽ ഹാരി ധോൾ പറഞ്ഞു,

പിആർഎഎപിടിഐ പോർട്ടൽ അനുസരിച്ച്, പവർ ജെൻകോസിനുള്ള ഡിസ്കോമുകളുടെ മൊത്തം കുടിശ്ശിക 48 ശതമാനം ഉയർന്ന് 81,010 കോടി രൂപയായി. ഈ വർഷം ഒക്‌ടോബറിൽ 60 ദിവസത്തെ ഗ്രേസ് പിരീഡിന് ശേഷവും തിരിച്ചടക്കാത്ത കുടിശിക 67,143 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 39,338 കോടി രൂപയായിരുന്നു.

രാജ്യത്തെ വൈദ്യുതി വിതരണ കമ്പിനികളുടെ (ഡിസ്കോം) സാമ്പത്തികവും പ്രവർത്തനപരവുമായ വഴിത്തിരിവ് ലക്ഷ്യമിട്ടാണ് 2015 നവംബറിൽ സർക്കാർ ഉജ്‌വാൾ ഡിസ്കോം അഷ്വറൻസ് യോജന (ഉദയ്) ആരംഭിച്ചത്. 2.69 ലക്ഷം കോടി രൂപയുടെ ഡിസ്കോമുകളുടെ സാമ്പത്തിക ഭാരം കുറക്കുന്നതിനായി 16 സംസ്ഥാനങ്ങൾ 2.32 ലക്ഷം കോടി രൂപയുടെ ബോണ്ടുകൾ നൽകിയതായി ഉദയ് പോർട്ടൽ പറയുന്നു.
25 സംസ്ഥാനങ്ങളിലെ ഈ മേഖലയിലെ മൊത്തം സാങ്കേതിക, വാണിജ്യ നഷ്‌ടങ്ങൾ 21.09 ശതമാനമാണെന്നും ഇത് വ്യക്തമാക്കുന്നു. ഈ നഷ്‌ടങ്ങൾ 15 ശതമാനത്തിൽ താഴെയാക്കാനാണ് സർക്കാർ ഉദ്ദേശിച്ചത്.പദ്ധതിക്കായി തിരഞ്ഞെടുത്ത 27 സംസ്ഥാനങ്ങളിൽ 25 സംസ്ഥാനങ്ങളാണ് താരിഫ് റിവിഷൻ നടത്തിയത്. ഡിസ്കോം പ്രകടനത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് സൂചകങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഇനിയും ധാരാളം സ്ഥലങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്.

ഊർജ്ജമേഖലയുടെ പ്രവർത്തന രീതി മാറ്റുകയാണെന്നും, വരും ദിവസങ്ങളിൽ വൈകിയുള്ള പേയ്‌മെന്‍റുകളോ ലോഡ് ഷെഡിംഗോ ഉണ്ടാകില്ല. നേരത്തെ, സൗജന്യ വൈദ്യുതി പ്രഖ്യാപനം ഉണ്ടായിരുന്നു.എന്നാൽ, ആരെങ്കിലും സൗജന്യ വൈദ്യുതി നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഡിബിടി (ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ) സംവിധാനം ഉപയോഗിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായും, ആനുകൂല്യം നേരിട്ട് ഉപഭോക്താവിന് കൈമാറുന്ന രീതി സ്വീകരിക്കണമെന്നും ഊർജ മന്ത്രി ആർ.കെ സിങ് പറഞ്ഞു.

ABOUT THE AUTHOR

...view details