കേരളം

kerala

ETV Bharat / business

പാപ്പര്‍ ഹര്‍ജി നല്‍കാനൊരുങ്ങി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്

കുടിശികയടക്കാനായി പണമില്ലാത്തതിനാല്‍ പാപ്പര്‍ അപേക്ഷ നല്‍കാനൊരുങ്ങി അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്. കമ്പനി ഇറക്കിയ പുതിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

aa

By

Published : Feb 2, 2019, 7:31 PM IST

പാപ്പര്‍ നിയമമനുസരിച്ചുള്ള നടപടികളിലേക്ക് കടക്കുകയാണെന്നാണ് വാര്‍ത്താക്കുറിപ്പില്‍ കമ്പനി വ്യക്തമാക്കുന്നത്. വ്യാപാരം നഷ്ടമായതിനാല്‍ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ കമ്പനി ടെലികോം രംഗത്ത് നിന്ന് പൂര്‍ണ്ണമായും മാറി റിയല്‍ എസ്റ്റേറ്റ് രംഗത്ത് മാത്രം ശ്രദ്ധ പതിപ്പിച്ചിരിക്കുകയായിരുന്നു. എന്നിട്ടും കാര്യമായ നേട്ടമുണ്ടാക്കാനാകാത്ത സാഹചര്യത്തിലാണ് പുതിയ നടപടിക്ക് കമ്പനി ഒരുങ്ങുന്നത്.

ടെലികോം വ്യവസായത്തിന്‍റെ ആദ്യകാലങ്ങളില്‍ ശ്രദ്ധേയമായ പലമാറ്റങ്ങളും സൃഷ്ടിച്ച കമ്പനിയാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍. പിന്നീട് പല കമ്പനികളുടെയും കടന്നു വരവോടുകൂടിയാണ് കമ്പനി കടക്കെണിയിലേക്ക് കൂപ്പുകുത്തിയത്. ഏകദേശം 45000 കോടിയുടെ കടബാധ്യത കമ്പനിക്കുണ്ടായിരുന്നു. ജിയോ കമ്പനിയെ ഏറ്റെടുത്തതിന് ശേഷം ലഭിച്ച വിഹിതത്തില്‍ നല്ലൊരു ശതമാനവും കടബാധ്യത അടച്ചുതീര്‍ക്കാനാണ് കമ്പനി ഉപയോഗിച്ചത്. ബാധ്യത വര്‍ദ്ധിച്ചത് മൂലം റിലയന്‍സിന്‍റെ ഡിടിഎച്ച് സര്‍വ്വിസായ ബിഗ് ടീവി നേരത്തെ പൂട്ടിയിരുന്നു.

ABOUT THE AUTHOR

...view details