ന്യൂഡല്‍ഹി: 60 വയസ് കഴിഞ്ഞ കര്‍ഷകര്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി മന്‍ ധന്‍ യോജന പദ്ധതിയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പദ്ധതി പ്രകാരം അര്‍ഹരായ കര്‍ഷകര്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷനായി ലഭിക്കും. പത്ത് കോടി കര്‍ഷകരെ പദ്ധതിയുടെ ഗുണഭോക്താക്കാള്‍ ആക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. വ്യക്തി പദ്ധതിയിലേയ്ക്ക് അടയ്ക്കുന്ന അതേ തുക തന്നെ സര്‍ക്കാരും വിഹിതമായി പദ്ധതിയിലേയ്ക്ക് അടയ്ക്കും.
പ്രധാനമന്ത്രി മന്‍ ധന്‍ യോജന; രജിസ്ട്രേഷന്‍ ആരംഭിച്ചു - കൃഷി
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് കേന്ദ്ര കൃഷി മന്ത്രി രേന്ദ്ര സിംഗ് തൊമാര്‍
പ്രധാനമന്ത്രി മന്‍ ധന്‍ യോജന; രജിസ്ട്രേഷന്‍ ആരംഭിച്ചു
വെള്ളിയാഴ്ച ഉച്ചവരെയുള്ള കണക്ക് അനുസരിച്ച് 418 കര്‍ഷകരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തൊമാര്‍ പറഞ്ഞു. കഠിനാധ്വാനം ചെയ്തിട്ടും രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുന്ന കര്‍ഷകെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
- ഫണ്ടിലേക്ക് പ്രത്യേക സംഭാവന നൽകിയാൽ പങ്കാളിക്ക് 3,000 രൂപ പ്രത്യേക പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്
- വിരമിക്കൽ തീയതിക്ക് മുമ്പായി കർഷകൻ മരിച്ചാൽ, പങ്കാളിയ്ക്ക് പദ്ധതിയിൽ തുടരാം
- പങ്കാളി സംഭാവന നൽകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, കൃഷിക്കാരൻ നൽകിയ മൊത്തം സംഭാവനയും പലിശ സഹിതം പങ്കാളിയ്ക്ക് നൽകും. പങ്കാളിയുടെ അഭാവം ഉണ്ടായാല്‍ തുക നോമിനിക്ക് ലഭിക്കും
- വിരമിക്കൽ തീയതിക്ക് ശേഷം കർഷകൻ മരിച്ചാൽ, പങ്കാളിക്ക് 50 ശതമാനം തുക പെന്‍ഷനായി ലഭിക്കും
- കുറഞ്ഞത് അഞ്ച് വർഷത്തെ പതിവ് സംഭാവനകൾക്ക് സ്വമേധയാ പിരിഞ്ഞ് പോകണമെങ്കില്‍ പോകാവുന്നതാണ്. ഈ സമയം അവരുടെ മുഴുവൻ സംഭാവനയും നിലവിലുള്ള സേവിംഗ് ബാങ്ക് നിരക്കുകൾക്ക് തുല്യമായ പലിശ സഹിതം പെൻഷൻ ഫണ്ട് മാനേജർ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) തിരികെ നൽകും.
- എൽഐസി, ബാങ്കുകൾ, സർക്കാരിര്‍ സംവിധാനങ്ങള്‍ എന്നിവ പദ്ധതിയുടെ നടത്തിപ്പിനായി സഹകരിക്കും. പദ്ധതിയുടെ നിരീക്ഷണം, അവലോകനം, ഭേദഗതി എന്നിവയ്ക്കായി സെക്രട്ടറിമാരുടെ ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടുണ്ട്