ന്യൂഡൽഹി: ചൈനീസ് ഫോൺ നിർമാതാക്കളായ റിയൽമി 16,999 രൂപയുടെ റിയൽമീ എക്‌സ് 2 സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. റിയൽമി ഇതോടൊപ്പം ആദ്യത്തെ യഥാർത്ഥ വയർലെസ് ഇയർ ബഡുകളും പുറത്തിറക്കി.3,999 രൂപയാണ് ഇയർ ബഡുകളുടെ വില.
4 ജിബി + 64 ജിബി, 6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളിൽ ലഭ്യമാകുന്നവക്ക് യഥാക്രമം 16,999 രൂപ, 18,999 രൂപ, 19,999 രൂപ എന്നിങ്ങനെയാണ് വില. പേൾ ഗ്രീൻ, പേൾ വൈറ്റ്, പേൾ ബ്ലൂ എന്നീ നിറങ്ങളിൽ എക്‌സ്2 ലഭ്യമാണ്. ഡിസംബർ 20 മുതൽ പുതിയ ഫോൺ റിയൽമെ.കോം, ഫ്ലിപ്‌കാർട്ട്.കോം, മറ്റ് സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാകും.
6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡ്യൂ ഡ്രോപ്പ് സ്‌ക്രീനിനെ ആകർഷകവുമാക്കുന്ന ഗോറില്ല ഗ്ലാസ് 5 ആണ് റിയൽമി എക്‌സിന്‍റെ പ്രത്യേകത.വളരെ ചെറിയ ബോർഡറും 4.3 മില്ലിമീറ്റർ വീതിയുള്ള ഇടുങ്ങിയ ബാർ ഡിസൈനും 91.9 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവുമുണ്ട്.
64 എംപി സെൻസർ + 48 എംപി സെൻസറും 6 പി ലെൻസും സ്‌മാർട്ട്ഫോണിനുണ്ട്.ക്വാഡ് ബേയർ സാങ്കേതികവിദ്യ ഉപയോഗിച്ച് സിംഗിൾ പിക്‌സലിന്‍റെ വലുപ്പം 1.6യുഎം വരെ എത്താൻ കഴിയും. വ്യക്തവും ഉയർന്ന നിലവാരമുള്ളതുമായ ചിത്രങ്ങൾ രൂപപ്പെടുത്തുന്നതിന് പിക്‌സൽ ലെവൽ കളർ മാപ്പിംഗ് അൽഗോരിതം ഉപയോഗിക്കുന്നുവെന്നും കമ്പനി പറഞ്ഞു.ക്വാഡ് ബേയർ സാങ്കേതിക വിദ്യയെ പിന്തുണക്കുന്ന 32 എംപി എഐ ബ്യൂട്ടിഫിക്കേഷൻ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.