രാജ്യത്തെ 54,578 റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ 52,670 കമ്പനികളുടെ പാന്‍വിവരങ്ങള്‍ ആദായനികുതി വകുപ്പിന് ലഭ്യമല്ലെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ-ജനറലിന്‍റെ (CAG) റിപ്പോർട്ട്. ചൊവ്വാഴ്ച പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച് രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് മൂലം കമ്പനികളുടെ ഇന്‍കം ടാക്സ് റിട്ടേണ്‍ സംബന്ധിച്ച വിവരങ്ങളില്‍ കൃത്യത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പാന്‍കാര്‍ഡ് ഉപയോഗിക്കുന്നില്ലെന്ന് സിഎജി റിപ്പോര്‍ട്ട് - പാന്‍ കാര്‍ഡ്
രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കും പാന്‍ നമ്പര്‍ വേണമെന്ന് നിയമം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യയിലെ തൊണ്ണൂറ്റിയഞ്ച് ശതമാനത്തോളം റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കും പാന്‍ വിവരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
![റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പാന്‍കാര്‍ഡ് ഉപയോഗിക്കുന്നില്ലെന്ന് സിഎജി റിപ്പോര്‍ട്ട്](https://etvbharatimages.akamaized.net/etvbharat/images/768-512-2445424-370-d966b255-ac4f-4a97-90a7-7fee01e72c5e.jpg)
പാന്‍കാര്‍ഡ്
ആന്ധ്രയിലും തെലങ്കാനയിലും മാത്രം ഇത്തരത്തില്‍ 147 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 12 സംസ്ഥാനത്തെ മാത്രം കണക്കനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
Last Updated : Feb 14, 2019, 11:13 AM IST