കേരളം

kerala

ETV Bharat / business

ആർബിഐ വായ്പാ നയപ്രഖ്യാപനം ഇന്ന് - റീട്ടെയില്‍ പണപ്പെരുപ്പം

കഴിഞ്ഞ അഞ്ച് മാസമായി ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലൂളള റീട്ടെയില്‍ പണപ്പെരുപ്പം നാല് ശതമാനത്തിലും താഴെയാണ് എന്നത് നിരക്ക് കുറയക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

rbi

By

Published : Feb 7, 2019, 2:00 AM IST

റിസര്‍വ് ബാങ്കിന്‍റെ പുതിയ ധനനയം ഇന്ന് പ്രഖ്യാപിക്കും. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്‍റെ നേതൃത്വത്തിൽ ചൊവാഴ്ചയാണ് ധനനയ അവലോകന യോഗം ആരംഭിച്ചത്.

ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ആദ്യ പണനയ അവലോകന യോഗമാണിത്. 2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്.

റീട്ടെയില്‍ പണപ്പെരുപ്പം നാല് ശതമാനത്തിലും താഴെയാണ് എന്നത് നിരക്ക് കുറയക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്

എന്നാല്‍, രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് വീണ്ടും ബാരലിന് 60 ഡോളറിന് മുകളില്‍ തുടരുന്നത് പലിശാ നിരക്കുകള്‍ കുറക്കുന്നതില്‍ നിന്ന് പിൻതിരിയാൻ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചേക്കും.നിലവില്‍ ബാരലിന് 62.91 ഡോളര്‍ ആണ് ക്രുഡ് ഓയില്‍ നിരക്ക്.

ABOUT THE AUTHOR

...view details